പത്തനംതിട്ട: Human Sacrifice Case: ഇലന്തൂർ  ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ മൃതദേഹത്തിനായി  ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും  വീട്ടുപറമ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന നടത്തും.  പ്രതികൾ കൂടുതൽ സ്ത്രീകളെ നരബലിയ്ക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനായി ജെസിബി കൊണ്ട് കുഴിച്ച് പരിശോധന നടത്തും.   കോഡോയാതെ മൃതദേഹം മണത്ത് കണ്ടുപിടിക്കാൻ കഴിയുന്ന കെടാവർ നായകളെയും പരിശോധനയ്ക്കായി ഉപയോഗിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇലന്തൂർ നരബലിക്കേസ്; വിവരങ്ങൾ എല്ലാം പുറത്ത് വരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യം; കോടതി മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു


മൂന്ന് പ്രതികളെയും രാവിലെ കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലെത്തിച്ചാകും പരിശോധനയും തെളിവെടുപ്പും നടത്തുക. കൂടാതെ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും ഇതോടൊപ്പം പരിശോധിക്കുന്നുണ്ട്.  വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിൻ്റെ തീരുമാനം. മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തുന്നത് എന്നാണ് റിപ്പോർട്ട്. പ്രതികൾ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പോലീസിന്റെ തീരുമാനം. 


Also Read: കീരിയും കരിമൂർഖനും മുഖാമുഖം, പിന്നെ സംഭവിച്ചത്..! ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു


നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പോലീസ് ക്ലബിൽ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ഒന്നും ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും നാളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പും നടത്തുക.  ഇതിനിടയിൽ കേസിലെ പ്രതിയായ ഷാഫിയുടെ സാമ്പത്തിക  ഇടപാടുകളുടെ രേഖകൾ ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ അഭരണങ്ങൾ  പണയപ്പെടുത്തിയതിന്‍റെ  അടക്കം രേഖകളാണ് കിട്ടിയത്. ഇതിനിടയിൽ നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ ഷൂട്ട് ചെയ്തിട്ടുണ്ടോയെന്ന സംശയവും പോലിസിനുണ്ട്. അതിനായി സൈബർ കുറ്റാന്വേഷകരുടെ സഹകരണത്തോടെ ഇന്റർനെറ്റിലെ അധോലോകമായ ഡാർക് വെബിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.


Also Read: കാമുകിയുമായി ഷോപ്പിംഗ് നടത്തുകയായിരുന്ന ഭർത്താവിനെ പഞ്ഞിക്കിട്ട് ഭാര്യ..! വീഡിയോ വൈറൽ 


ഡാർക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന ‘റെഡ് റൂമു’കളിൽ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാ രംഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ഇടങ്ങളിൽ ഇലന്തൂർ ആഭിചാര കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണു ശ്രമം നടക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.