കോഴിക്കോട്: എലത്തൂ‍ർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ.  നടപടികൾ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിൽ എത്തിയാണ് പൂർത്തിയാക്കിയത്.  റിമാൻഡ് കാലാവധി ഈ മാസം 20 വരെയാണ്. ഇതിനിടയിൽ എലത്തൂ‍ർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. നേരത്തേ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. കേസിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ സംഘം കോഴിക്കോട്ടെത്തി. ഡിഐജി കാളി രാജ് മഹേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍നിന്നും കോഴിക്കോട്ടെത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Elathur Train Fire Case: ഷാറുഖിന്റെ കരളിന്റെ പ്രവർത്തനം തകരാറിൽ; പൊള്ളൽ ഒരു ശതമാനം മാത്രം; മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിലെത്തി


ആശുപത്രിയിൽ സെയ്ഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്  വൈദ്യപരിശോധനാ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിനുശേഷമാണ് തുടർ നടപടികൾ സ്വീകരിച്ചത്. പ്രതിയുടെ ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും അത് ട്രെയിനിൽ നിന്നും ചാടിയപ്പോൾ ഉണ്ടായതാവാമെന്നുമാണ് പരിശോധനാ റിപ്പോർട്ട്.  ന്നും ഡിസ്ചാർജ് ചെയ്ത ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. 


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ


ഇതിനിടയിൽ കേസിൽ യുഎപിഎ ചുമത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  അങ്ങനാണെങ്കിൽ നിലവിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യുഎപിഎ ചുമത്തുന്നതോടെ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കും.  ഇന്നലെ ആശുപത്രിയിൽ വെച്ചും ഷാരൂഖ് സെയ്ഫിയെ പോലീസ് സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും വ്യക്തമായി മറുപടി ഷാരൂഖ് നൽകിയില്ല.  എങ്കിലും ഓടുന്ന ട്രെയിനിൽ യാത്രക്കാർക്കു നേരെ ഷാരൂഖ് സെയ്ഫി ബോധപൂർവം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.