Kollam: കൊല്ലം റെയിൽവേ സ്‌റ്റേഷന് സമീപം ആനപാപ്പാൻ കുത്തേറ്റ് മരിച്ചു
Elephant mahout death: റെയിൽവേയിലെ ശുചീകരണ തൊഴിലാളിയാണ് വിവരം റെയിൽവേ പൊലീസിൽ അറിയിച്ചത്.
കൊല്ലം: റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വച്ച് കുത്തേറ്റ് ആനപാപ്പാൻ മരിച്ചു. തൃക്കരുവ സ്‌റ്റേഡിയത്തിന് സമീപത്തുള്ള കളീലിൽ ചിറയിൽ അബ്ദുൾ അസീസിന്റെ മകനായ അനീസാണ് (45) കൊല്ലപ്പെട്ടിരിക്കുന്നത്. റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ് ഫോമിൽ സ്ഥിരമായി വന്നിരിക്കാറുള്ള മാഹിൻ കുത്തിയെന്നാണ് അനീസ് മരണമൊഴിയായി നൽകിയിരിക്കുന്നത്. ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വൈകിട്ട് ആറോടെയായിരുന്നു സംഭവം നടന്നത്.
റെയിൽവേ സ്‌റ്റേഷന് സമീപത്തെ മക്കാനി എന്ന സ്ഥലത്തുവച്ചാണ് കുത്തേറ്റത്. തുടർന്ന് കർബല റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തെ വഴിയിലൂടെ ട്രാക്കിലെത്തുകയും 1എ പ്ലാറ്റ് ഫോമിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയുമായിരുന്നു. റെയിൽവേയിലെ ശുചീകരണ തൊഴിലാളിയാണ് വിവരം റെയിൽവേ പൊലീസിൽ അറിയിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ALSO READ: അഞ്ചാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ബീഹാർ സ്വദേശി അറസ്റ്റിൽ
ആരോഗ്യനില വഷളായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചാത്തന്നൂരിൽ വച്ചാണ് അനീസ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...