Crime News: മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ 3 സ്ത്രീകൾ അറസ്റ്റിൽ
Crime News: വിദ്യ പതിവായി ഈ മാർജിൻ ഫ്രീ മാർക്കറ്റിൽ വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്യും. ഇതിന്റെ ബില്ല് പ്രഭ കമ്പ്യൂട്ടറിൽ അടിക്കുന്നതായി കാണിക്കുകയും എന്നാൽ സേവ് ചെയ്യുന്നതിനു മുൻപ് ഡിലീറ്റ് ചെയ്തു കളയുകയുമാണ് പതിവ്
ഹരിപ്പാട്: മാർജിൻ ഫ്രീ മാർക്കറ്റിൽ 8 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ യിലെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ പ്രഭ, ഇവരുടെ ബന്ധുവായ വിദ്യ, കടയിലെ മറ്റൊരു ജീവനക്കാരിയായ സുജിത എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യ പതിവായി ഈ മാർജിൻ ഫ്രീ മാർക്കറ്റിൽ വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്യും. ഇതിന്റെ ബില്ല് പ്രഭ കമ്പ്യൂട്ടറിൽ അടിക്കുന്നതായി കാണിക്കുകയും എന്നാൽ സേവ് ചെയ്യുന്നതിനു മുൻപ് ഡിലീറ്റ് ചെയ്തു കളയുകയുമാണ് പതിവ്. തിരിച്ചു വിദ്യ പണം നൽകിയെന്ന രീതിയിൽ മടങ്ങി പോകുകയും ചെയ്യും. ഈ രീതിയിലായിരുന്നു തട്ടിപ്പ് നടന്നത്. ഇത് ഇവർ നിരന്തരം ആവർത്തിക്കുകയുമുണ്ടായി.
Also Read: Shani Dev Favourite Zodiac Sign: ഇവർ ശനിയുടെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വൈശ്വര്യങ്ങളും!
ഈ രീതി തുടരുന്നതിനിടയ്ക്ക് കഴിഞ്ഞദിവസം ഇവർ സാധനം കൊണ്ടു പോയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോൾ അത് കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുൾ അഴിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഏകദേശം എട്ടു ലക്ഷം രൂപയുടെ സാധനങ്ങൾ ഈ രീതിയിൽ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിനിടയിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമുണ്ടായി. കേസിലെ പ്രധാന പ്രതിയായ പ്രഭ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ്.
മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശനാക്കിയ മകൻ പിടിയിൽ
മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശനാക്കിയ മകൻ അറസ്റ്റിൽ. മൂവാറ്റുപുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവിയെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. മദ്യ ലഹരിയിൽ ഇയാൾ ഗ്ലാസ് കൊണ്ട് അമ്മയുടെ മുഖത്തിടിച്ച് പല്ല് തകർത്തതായി പോലീസ് പറഞ്ഞു. സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് നേരത്തെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പോലീസ് പിടിക്കൂടിയത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായവിഷ്ണു രാജു, മാഹിൻ സലിം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെനീഷ് റെഹ്മാൻ, ബിബിൽ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...