Crime News: ശാരീരിക ബന്ധത്തിന് നിർബന്ധിക്കും, പീഡന ശ്രമം; മകളുടെ പരാതിയിൽ മുൻ സൈനികൻ അറസ്റ്റിൽ
Crime News: അച്ഛന്‍ പലതവണ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
ലഖ്‌നൗ: പത്തൊമ്പതുകാരിയായ മകളെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുന്‍ സൈനികന്‍ പിടിയിൽ. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ മുന്‍ സൈനികനെയാണ് മകളുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read: Crime News: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാർക്കെതിരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
കഴിഞ്ഞ ആറു വര്‍ഷമായി അച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്നാണ് പത്തൊൻപതുകാരിയായ മകൾ പരാതിയില്‍ പറയുന്നത്. മാത്രമല്ല അച്ഛൻ തന്നെ ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും പലതവണ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. അച്ഛന്‍ പലതവണ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ബലാത്സംഗ ശ്രമത്തില്‍ നിന്നെല്ലാം സ്വയം രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്.
Also Read: Lucky Zodiac Signs: ഈ രണ്ട് രാശിക്കാർ വ്യാഴത്തിന്റെ പ്രിയ രാശികൾ, അറിയാം
കൂടാതെ തന്റെ അമ്മയെയും സഹോദരങ്ങളെയും അച്ഛന്‍ മര്‍ദിച്ചിരുന്നുവെന്നും അദ്ദേഹവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ നിര്‍ബന്ധിച്ചുവെന്നും ഇല്ലെങ്കിൽ . തങ്ങളുടെ ജീവിതച്ചെലവിനുള്ള പണം നല്‍കില്ലെന്നായിരുന്നു ഭീഷണിയെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ തന്നെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നും. അവിടെനിന്നും താന്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും. മൂന്നു മാസമായി അച്ഛന്‍ തങ്ങള്‍ക്ക് പണമൊന്നും നല്‍കുന്നില്ലെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിൽ വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ പരാതിയില്‍ ലഖ്‌നൗ ഗോള്‍ഫ് സിറ്റി പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയതായും ഗോള്‍ഫ് സിറ്റി എസ്.എച്ച്.ഒ. ശൈലേന്ദ്രഗിരി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...