കൊൽക്കത്ത: ജാദവ്പുർ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി സ്വപ്നദിപ് കുണ്ടുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൂർവ വിദ്യാർത്ഥി അറസ്റ്റിൽ. 2022 ല്‍ എംഎസ്‍സി മാത്‌സ് പൂർത്തിയാക്കിയ സൗരഭ് ചൗധരിയെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ മെയിൻ ഹോസ്റ്റലിൽ താമസം തുടർന്നിരുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായും പോലീസ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോട്ടയത്ത് പാതിരാത്രി സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടു പേർ പിടിയിൽ


മരണമടഞ്ഞ സ്വപ്നദിപിന്റെ പിതാവ് രാംപ്രസാദ് കുണ്ടുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. നാദിയ ജില്ലയിലെ ബാഗുല സ്വദേശിയായ സ്വപ്നദിപ് ബുധനാഴ്ച രാത്രിയാണ് മെയിൻ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണയിൽ നിന്നും താഴേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.   സ്വപ്നദിപിനെ സീനിയർ വിദ്യാർത്ഥികൾ റാഗിങ് നടത്തി  പീഡിപ്പിച്ചതാണെന്ന് പിതാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് സംശയമുള്ളവരുടെ കൂട്ടത്തിൽ അറസ്റ്റിലായ സൗരഭിന്റെ പേരും ഉണ്ടായിരുന്നു. മരണമടഞ്ഞ സ്വപ്നദിപിന്റെ ശരീരത്തിൽ പലയിടങ്ങളിലായി മുറിവുകളുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിനിടയിൽ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച ബാഗുലയില്‍ നാട്ടുകാർ പ്രതിഷേധവും സംഘടിപ്പിച്ചു.


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനിയുടെ പ്രിയ രാശിക്കാർ!


ബുധനാഴ്ച രാത്രി മരിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് സ്വപ്നദിപ് ഭയന്ന് വിറച്ച് അമ്മയെ ഫോണിൽ വിളിച്ചിരുന്നു. ഫോണിൽ താൻ ഏറെ ഭയന്നിരിക്കുകയാണെന്നും  തനിക്ക് പേടിയാണെന്നും അമ്മ എത്രയും വേഗം വരണമെന്നും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അവൻ പറഞ്ഞിരുന്നു. എങ്കിലും താൻ എത്തുന്നതുവരെ തന്റെ മകൻ സർവകലാശാല ക്യാപസിനകത്തെ ഹോസ്റ്റൽ മുറിയിൽ സുരക്ഷിതമായിരിക്കുമെന്ന് വിചാരിച്ച അമ്മയ്ക്ക് തെറ്റി. അടുത്ത പ്രഭാതത്തിൽ ആ അമ്മയെ തേടിയെത്തിയത് മകന്റെ വിയോഗമാണ്. സ്വപ്നദിപ് വിളിച്ച ശേഷം ഇവർ വീണ്ടും മകനെ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ലാന്ന് അമ്മാവൻ അരൂപ് കണ്ടു പറഞ്ഞു. ശേഷമാണ് മകൻ ബാൽക്കണിയിൽ നിന്നും വീണെന്നും പെട്ടെന്ന് ആശുപത്രിയിൽ എത്തണമെന്നും ആറിയിച്ചുകൊണ്ട് ക്യാംപസിൽ നിന്നും ഫോൺ വന്നത്. സ്വപ്നദിപിൻറെ മരണത്തിന് കാരണം റാഗിങ്ങ് ആണെന്ന് സഹപാഠികളും ആരോപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.