ബിസിനസിൽ പങ്കാളി ആക്കാമെന്ന് പറഞ്ഞു പണം തട്ടിയ കേസിൽ കണ്ണൂർ സ്വദേശിയായ രണ്ടു പ്രതികൾ അറസ്റ്റിൽ.  നെടുമങ്ങാട് മുക്കോല പേരയത്തുകോണം സ്വദേശിയായ ജ്യോതിഷ് ഡിസംബർ 2023-ൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ആണ് ഓൺലൈൻ വഴിയുള്ള ബിസിനസിൻ്റെ പേരിൽ ഫോർ എക്സ് ട്രേഡിംഗ് കമ്പനിയിൽ  അംഗമാകുകയും 350000 ലക്ഷം പണം ജ്യോതിഷ് നൽകുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പണം നിക്ഷപ്പിച്ച ശേഷം ബിസിനസിൽ പങ്കാളിയാക്കാതെയും തിരികെ  പണം ആവശ്യപ്പെട്ടപ്പോൾ നൽകാതെ വന്നതിനെ തുടർന്നാണ് കബളിക്കപ്പട്ടു എന്നറിഞ്ഞത്. തുടർന്ന് നൽകിയ  പരാതിയിൻമേൽ കണ്ണൂർ  തലശ്ശേരി പന്യന്നൂർ വപാണ്ടർ മേലെ പുക്കോ സാഹിറ മൻസിൽ സിറാജ് ( 50) കണ്ണൂർ തലശ്ശേരി തിരുവങ്ങാട് ചിറക്കര ബൈത്തൂർ അറഫ വീട്ടിൽ താഹ (40) എന്നിവരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.


ALSO READ: കോഴിക്കോട് കടകളിലും വീടുകളിലും മോഷണം; 5 സ്ത്രീകൾ അറസ്റ്റിൽ


തിരുവന്തപുരം ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി അരുൻ, എസ് .എച്ച്.ഒ. മിഥുൻ, എസ്.ഐ മാരായ സന്തോഷ് കുമാർ, ഓസ്റ്റിൻ സി പി ഒ മാരായ ജവാദ്, ജിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.