കോട്ടയം: അമിത വേഗത്തിൽ കാറോടിച്ച് കോട്ടയത്ത്  നിരവധി വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയ യുവാവും യുവതിയും പിടിയിൽ. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. വാഹനത്തിൽ നിന്ന് കഞ്ചാവും ആഭരണങ്ങളും പിടിച്ചെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എം.സി റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ച്, നിരവധി വാഹനങ്ങളിലിടിച്ച്  അപകടമുണ്ടാക്കിയായിരുന്നു യുവാവിന്‍റെയും യുവതിയുടെയും യാത്ര. കോട്ടയം മറിയപ്പള്ളി ഭാഗത്ത് നിന്നും അമിതവേഗത്തിലെത്തിയ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു. തടയാൻ ശ്രമിച്ച നാട്ടുകാരെ വെട്ടിച്ച് വീണ്ടും യാത്ര. ഒടുവിൽ ചിങ്ങവനത്ത് പൊലീസ് ക്രെയിൻ ഉപയോഗിച്ചാണ് ഇവരുടെ വാഹനം തടഞ്ഞ് പിടികൂടിയത്.


ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാറോടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന 27കാരിയെയും സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇവരുടെ വാഹനത്തിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവും, ആഭരണങ്ങളും  പിടിച്ചെടുത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.