പത്ത് വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കേരളപുരം സ്വദേശി ഷിബു (37) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ കട്ടിലിൽ കിടന്ന വസ്ത്രം മടക്കിവെക്കാത്തത് എന്താണെന്ന് ചോദിച്ച് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിയായ ഷിബു 2022 ൽ  മാതാവിന്റെ അച്ഛനെ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിയാണ്. ഈ കേസിലെ ഏക ദൃ‌സാക്ഷിയാണ് ഈ കുട്ടി. ഈ കൊലപാതക കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ആരംഭിക്കാനിരിക്കുകയാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചിട്ടുള്ളത്. മർദ്ദനസമയം കുട്ടിയും കുട്ടിയുടെ അനുജത്തിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മർദ്ദന വിവരം പുറത്തുപറയരുതെന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 


ALSO READ: ടച്ചിങ്ങ്‌സിനെ ചൊല്ലി തർക്കം ഒടുവിൽ കൂട്ടയടി; സംഭവം പത്തനംതിട്ടയിൽ


കണ്ണൂർ തലശേരിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ചു


കണ്ണൂർ:  തലശേരിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ചു. തലശ്ശേരി കുടക്കളം സ്വദേശി വേലായുധൻ ആണ് മരിച്ചത്. പറമ്പിൽ തേങ്ങാപറക്കാൻ പോയപ്പോൾ  കിട്ടിയ വസ്തു തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം.സ്റ്റീൽ ബോംബ് ആണ് പൊട്ടിത്തെറിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.