മലപ്പുറം: കുടുംബ വഴക്കിനെത്തുടർന്ന് അച്ഛൻ മകന്റെ കിടപ്പുമുറിക്ക് തീയിട്ടു. സംഭവം നടന്നത് തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മരുമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തലൂക്കര സ്വദേശിയായ  അപ്പുവിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ മകന്‍ ജോലിക്കു പോയ സമയം നോക്കിയാണ് മുറിയ്ക്ക് തീയിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന മൂന്നംഗ സംഘം പിടിയിൽ


മുറിയിൽ തീയിട്ടതിനെ തുടർന്ന് മുറിയിലുണ്ടായിരുന്ന മരുമകളും പേരക്കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപ്പുവും ഇളയമകന്‍ ബാബുവും ഒരുമിച്ചായിരുന്നു താമസം. ഇയാൾ രണ്ട് സെന്റ് സ്ഥലം ബാബുവിന് നല്‍കിയിരുന്നു. അതിന് ശേഷം ബാബുവും ഭാര്യയും തന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന പരാതിയുമായി ഇയാള്‍ തിരൂര്‍ ആര്‍ഡിഒയ്ക്ക് പരാതി നൽകുകയും മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.


Also Read: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ


 


അപ്പുവിൻറെ പരാതി അനുസരിച്ച്  മാസം 1,500 രൂപ മകനായ ബാബു ഇയാള്‍ക്ക് നല്‍കണമെന്ന് ആര്‍ഡിഒ ഉത്തരവിടുകയും ബാബു ഇത് നല്‍കി വരികയുമായിരുന്നു. എന്നാല്‍ ഇതില്‍ സംതൃപ്തനാകാതിരുന്ന അപ്പു തിങ്കളാഴ്ച്ച രാവിലെയോടെ വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു.  വിവരമറിഞ്ഞെത്തിയ നാട്ടുകാരെ ഇയാള്‍ ഭീഷണിപെടുത്തുകയും ചെയ്തു.  ഇതിനെ തുടര്‍ന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയച്ചതോടെ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ അപ്പുവിനെ അനുനയിപ്പിക്കുകയും ശേഷം തിരൂര്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  


Also Read: Mangal Margi 2023: ചൊവ്വ ഇടവം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി 


ഗുജറാത്തില്‍ പാക് ബോട്ട് പിടിയില്‍; 10 പേർ കസ്റ്റഡിയിൽ, 300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു


ഗാന്ധിനഗര്‍: 300 കോടി വില വരുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് ​ഗുജറാത്തിൽ പിടിയിൽ. അൽ സൊഹേലി എന്ന് പേരുള്ള മത്സ്യബന്ധന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. കോസ്റ്റ്ഗാർഡും ഗുജറാത്ത് എ ടി എസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ 40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളും ബോട്ടിൽ നിന്ന് പിടികൂടി. ബോട്ട് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പുറപ്പെട്ടതാണെന്നാണ് സൂചന. ഓഖ തീരത്തേക്ക് ബോട്ട്  എത്തിച്ചെന്നും അന്വേഷണം തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.