Bihar Crime News: വിവാഹ ദിവസം മുങ്ങി; കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി വനിതാ ഡോക്ടർ
Crime News: വനിതാ ഡോക്ടറാണ് വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകനെ ക്രൂരമായി ആക്രമിച്ചത്.
പട്‌ന: വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് വനിതാ ഡോക്ടര്‍. സംഭവം നടന്നത് ബിഹാറിലെ സരണ്‍ ജില്ലയിലാണ്.
Also Read: പരാതി നൽകാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന് പോലീസുകാരൻ!
വനിതാ ഡോക്ടറാണ് വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവിനെയാണ് കാമുകിയായ ഡോക്‌ടർ ആക്രമിച്ചത്. ഇവർ കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് വിസമ്മതിക്കുകയും ഒടുവില്‍ കോടതിയില്‍ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് സമ്മതിക്കുകയുമായിരുന്നു.
Also Read: താരൻ പോയി മുടി തഴച്ചു വളരാൻ ഈ നീര് സൂപ്പറാ..!
പക്ഷേ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഡോക്ടറായ യുവതി കോടതിയില്‍ എത്തിയെങ്കിലും കാമുകന്‍ മുങ്ങിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് താൻ ഈ കൃത്യം ചെയ്തതെന്ന് ഡോക്ടർ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിവാഹം മുടങ്ങിയതിനെ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഡോക്‌ടർ അയാളെ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്യുകയായിരുന്നു. വീട്ടില്‍ നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
Also Read: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം പൊന്നാകും!
ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും തുടർന്ന് പ്രതിയായ ഡോക്ടറെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഹാജിപുര്‍ സ്വദേശിയാണ്. ഇവർ മഥൗരയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. പ്രതിയും യുവാവും അവിവാഹിതരാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.