കരിക്ക് വെട്ടുന്ന കത്തിയെടുത്ത് ഒറ്റവെട്ട്: തൃശൂരിൽ പട്ടാപ്പകൽ തൊഴിലാളികൾ തമ്മിൽ സംഘർഷം
സംഭവവുമായി ബന്ധപ്പെട്ട് കോലാര്‍ സ്വദേശി ഖാസിം ബെയ്ഗ്നെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു
തൃശ്ശൂർ: തൃശൂർ നഗരത്തിൽ പട്ടാപ്പകല്‍ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. വെട്ടിയതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കോർപറേഷൻ ഓഫീസ് പരിസരത്ത് നിന്ന് പിടികൂടി.ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. തമിഴ്നാട് സ്വദേശി 60 വയസ്സുള്ള കാളിമുത്തുവിനാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കോലാര്‍ സ്വദേശി ഖാസിം ബെയ്ഗ്നെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.പോസ്റ്റ് ഓഫീസ് റോഡിനടത്തുള്ള 'വോൾഗാ' ബാറിന് മുന്നിൽ വെച്ചായിരുന്നു അക്രമം. യാതൊരു പ്രകോപനവുമില്ലാതെയാണ് തമിഴ്നാട് സ്വദേശി കാളിമുത്തുവിനെ ഖാസിം ബെയ്ഗ് വെട്ടിയതെന്ന് പറയുന്നു. ബാറിന് മുന്നിലെ കടയിലെ കരിക്ക് വെട്ടുന്ന കത്തിയെടുത്താണ് വെട്ടിയത്.
കഴുത്തിലും തലയ്ക്ക് പുറകിലും വെട്ടേറ്റ കാളിമുത്തുവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കാളിമുത്തുവിന് പഴയ പേപ്പര്‍ പെറുക്കി വില്‍ക്കുന്ന ജോലിയാണ്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോർപറേഷൻ പരിസരത്ത് വെച്ച കാളിമുത്തുവിന്റെ മകനും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കാരനും ചേർന്നാണ് പിടികൂടിയത്. അതേസമയം
കാളിമുത്തുവിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. കണ്ണൂർ ചുളക്കടവിൽ മുസ്ലീം ലീഗ് പ്രവർത്തകനും രാമന്തളി പഞ്ചായത്ത് മെമ്പറുമായ സി ജയരാജിന്റെ ഓട്ടോറിക്ഷയാണ് തീവെച്ച് നശിപ്പിച്ചത്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ 59 ജെ 4822 എന്ന മഹീന്ദ്ര ആൽഫ ഓട്ടോറിക്ഷയാണ് അജ്ഞാതരെത്തി തീവെച്ച് നശിപ്പിച്ചത്.
ഇന്ന് ജൂൺ മൂന്ന് പുലർച്ചോടെയാണ് സംഭവം നടക്കുന്നത്. സാധാരണ എന്നും ഓട്ടം കഴിഞ്ഞ് വീട്ടു മുറ്റത്താണ് ജയരാജ് വണ്ടി നിർത്തിയിടാറുള്ളത്. പുലർച്ചെ 3 മണിയോടെ എന്തോ പൊട്ടി ത്തറിക്കുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജയരാജിന്റെ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...