കൊച്ചി: സിനിമയിൽ നായികയാക്കാം എന്നു വാഗ്ദാനം നൽകി യുവ നടിയിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത സിനിമ നിർമാതാവ് അറസ്റ്റിൽ.  മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ. ഷക്കീറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sexual Assault: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; പ്രതി പിടിയിൽ


ഇയാൾ യുവനടിയെ തമിഴ് സിനിമയിൽ നായികയാക്കാം എന്നു പറഞ്ഞു കടമായി പണം കൈപ്പറ്റുകയും പിന്നീട് തിരിച്ചു നൽകാതിരിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: സിനിമാ നിർമാതാവായ പ്രതി തൃക്കാക്കര സ്വദേശിയായ യുവ നടിയെ നായികയാക്കി രാവണാസുരൻ എന്ന തമിഴ് സിനിമ നിർമിക്കാൻ തീരുമാനിക്കുകയും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കുറച്ചു ദിവസങ്ങൾക്കകം ഇയാൾ സാമ്പത്തിക പ്രശ്നമുണ്ടെന്നും അതു മൂലം ഷൂട്ടിങ് മുടങ്ങുമെന്നും യുവതിയെ വിശ്വസിപ്പിക്കുകയുമായിരുന്നു.


Also Read: Lord Ganesh Fav Zodiac: ഗണേശന് പ്രിയം ഈ രാശിക്കാരോട്, എല്ലാ കാര്യങ്ങളിലും ലഭിക്കും വമ്പൻ നേട്ടങ്ങൾ!


ഇതിനെ തുടർന്ന് ഷൂട്ടിങ് മുടങ്ങാതിരിക്കാൻ 4 മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന കരാറിൽ പല തവണകളിലായി 27 ലക്ഷം രൂപ നടി ഇയാൾക്ക് നൽക്കുകയായിരുന്നു.  പണം വാങ്ങിയ ശേഷം ഇയാൾ നടിയെ സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നു.  ഇതിനെ തുടർന്ന് യുവതി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആദ്യം 4 ചെക്കുകൾ നൽകിയെങ്കിലും അത് മടങ്ങുകയായിരുന്നു. ഒടുവിൽ ഷൂട്ടിംഗ് ആരംഭിക്കാതിരിക്കുകയും കരാർ കാലാവധി കഴിയുകയും ചെയ്തപ്പോൾ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഒപ്പം ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.