കോഴിക്കോട്: സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. 29 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി നൽകിയ പരാതിയിലാണ് ചേവായൂർ പോലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റ​ഗ്രാം, ടെല​ഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ലിങ്ക് നൽകി ടാസ്ക് പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി പണം അയപ്പിക്കും. ടാസ്കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം നൽകാമെന്ന് വാ​ഗ്ദാനം നൽകിയാണ് ആളുകളിൽ നിന്ന് പണം വാങ്ങുന്നത്. വിവിധ അക്കൗണ്ടുകൾ നൽകി കൈക്കലാക്കുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ് നടത്തുന്നത്.


സംസ്ഥാനത്ത് ടെല​ഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വർധിക്കുന്നതായും ജാ​ഗ്രത പാലിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തിക ലാഭം വാ​ഗ്ദാനം ചെയ്താണ് തട്ടിപ്പുകൾ നടത്തുന്നത്. ടെല​ഗ്രാം ആണ് ഇപ്പോൾ സാമ്പത്തിക തട്ടിപ്പിനായി കൂടുതൽ ഉപയോ​ഗിക്കുന്നത്.


ALSO READ: തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ നിന്നും പിടികൂടിയത് 150 കിലോ കഞ്ചാവ്


സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ആളുകളെ ടെല​ഗ്രാം ​ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുന്നു. ഇത്തരം ​ഗ്രൂപ്പുകളിൽ വൻ തോതിൽ പണം ലഭിച്ചവർ ഇക്കാര്യങ്ങൾ പറയും. പണം ലഭിച്ചെന്ന് തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും ​ഗ്രൂപ്പിൽ പങ്കുവയ്ക്കും. എന്നാൽ, ആ ​ഗ്രൂപ്പിൽ ഉള്ളവരെല്ലാം തട്ടിപ്പ് സംഘത്തിന്റെ ആളുകളായിരിക്കും.


ഓൺലൈനിലൂടെ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായാൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്ന് കേരള പോലീസ് പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. എത്രയും വേ​ഗം പോലീസിൽ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.