തൃശ്ശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി  മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം  രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. മണപ്പുറം ഫിനാൻസിന് കീഴിലെ വലപ്പാടുള്ള സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

18 വർഷത്തോളമായി മണപ്പുറം ഫിനാൻസിന് കീഴിലെ കോംപ്ടെക് ആൻഡ് കൺസൾട്ടന്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ടെക് ലീഡായി ജോലി ചെയ്തു വരികയായിരുന്നു ധന്യ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ പേഴ്‌സണൽ ലോൺ എന്നപേരിൽ വ്യാജ അക്കൗണ്ടുകളിലേക്കാണ് യുവതി പണം മാറ്റിയത്. കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്കായിരുന്നു ധന്യ പണം മാറ്റിയിരുന്നത്.


ഈ പണമുപയോഗിച്ച് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി വീടും ഭൂമിയടക്കമുള്ള സ്വത്തുവകകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത് എന്നും അച്ഛന്റെയും സഹോദരന്റെയും അടക്കമുള്ള അഞ്ച് അക്കൗണ്ടുകളിലേക്കാണ് ധന്യ പണം ട്രാൻസ്ഫർ ചെയ്തിരുന്നത് എന്നും പോലീസ് കണ്ടെത്തി.


ALSO READ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഡയറക്ടര്‍ കെഡി പ്രതാപൻ ഇഡി കസ്റ്റഡിയിൽ


സംഭവത്തിൽ കോംപ്ടെക് ആൻഡ് കൺസൾട്ടന്റ്സ് ലിമിറ്റഡിന്റെ ആപ്ലിക്കേഷൻ ഹെഡ് സുശീൽ കൃഷ്ണൻകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലപ്പാട് പോലീസ് കേസെടുത്ത് പ്രത്യേക ഏഴം​ഗ സം​ഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. വലപ്പാട് പോലീസ് ഇൻസ്‌പെക്ടർക്കാണ് അന്വേഷണ ചുമതല.


കഴിഞ്ഞ ഏപ്രിൽ മാസം മുതൽ അക്കൗണ്ട് ട്രാൻസ്ഫർ മുഖേന നടത്തിയ 80 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ ധാന്യയെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. 2019 മുതൽ നടത്തിയ തട്ടിപ്പ് 19.94 കോടിയുടെ അടുത്തു വരുമെന്നും പോലീസ് പറയുന്നു.


സ്ഥാപനം തട്ടിപ്പ് കണ്ടെത്തിയതോടെ ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് കാറിൽ കയറിപ്പോയ ധന്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ താമസിച്ചിരുന്ന വീട്ടിലടക്കം റൂറൽ എസ്പി നവനീത് ശർമ്മയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.