കൊച്ചി: വിദേശത്തുനിന്നും പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ചു പേര്‍ കൊച്ചിയില്‍ പിടിയിൽ. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്തത്. ചിറ്റൂര്‍ റോഡിലുള്ള വിദേശ പോസ്റ്റലുകള്‍ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ഇവർ ലഹരി ഇറക്കുമതി നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം; 4 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം


ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോണ്‍, എബിന്‍ ഇവരുടെ പേരിലാണ് വിദേശത്തു നിന്നും ലഹരി പാഴ്‌സല്‍ വന്നത്. പാഴ്‌സല്‍ പരിശോധിച്ചപ്പോൾ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാര്‍ത്ഥം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൊച്ചി, കാക്കനാട്, ആലുവ, എരൂര്‍ എന്നിവിടങ്ങളില്‍ എന്‍സിബി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ വലയിലായത്.  ഇവരിൽ നിന്നും മുന്നൂറ് ലഹരി സ്റ്റാമ്പുകള്‍ പിടികൂടിയിരുന്നു. 


Also Read: സൂര്യ സംക്രമം; 2 ദിവസത്തിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും!


ജര്‍മ്മനിയടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്നാണ് പോസ്റ്റല്‍ വഴി ഇവർ ലഹരി ഇറക്കുമതി ചെയ്തത്. ഈ സംഘം കൊച്ചി നഗരത്തിലും പരിസരങ്ങളിലും വ്യാപകമായി ലഹരി സ്റ്റാമ്പ് വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.  ഈ സംഘം നേരത്തേയും വിദേശത്തു നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പോസ്റ്റലായും കൊറിയറായുമെല്ലാം അയച്ച് കൊച്ചിയിലേക്ക് ലഹരി വസ്തുക്കള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇത്തരത്തില്‍ വിദേശത്തു നിന്നും ലഹരി ഇറക്കുമതി ചെയ്യുന്ന സംഘത്തെ ആദമായാണ് സമീപകാലത്ത് പിടികൂടുന്നത്.  അറസ്റ്റു ചെയ്ത പ്രതികളെ രാത്രി തന്നെ കോടതിയില്‍ ഹാജരാക്കി. ഈ സംഭവത്തില്‍ വിപുലമായ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് എന്‍സിബി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.