മണിപ്പൂർ: ജിരിബാം ജില്ലയിൽ ഇന്ന് നടന്ന അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരാൾ ഉറക്കകത്തിൽ വെടിയേറ്റ് മരിച്ചുവെന്നും തുടർന്ന് രണ്ടു സമുദായങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ 4 പേര് വെടിയേറ്റു  മരിച്ചതായും പോലീസ് പറഞ്ഞു. 

 


 

ഇതിനിടയിൽ വെള്ളിയാഴ്ച ചുരാചന്ദ്പൂർ ജില്ലയിൽ തീവ്രവാദികളുടെ മൂന്ന് ബങ്കറുകൾ സുരക്ഷാ സേന തകർത്തിരുന്നു. കലാപകാരികൾ ബിഷ്ണുപൂരിൽ റോക്കറ്റ് ആക്രമണം നടത്തി ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 


 

ജില്ലാ ഭരണകൂട ആസ്ഥാനത്ത് നിന്ന് 5 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളുടെ വീട്ടിൽ തീവ്രവാദികൾ അതിക്രമിച്ച് കയറി ഉറക്കത്തിൽ കിടന്നിരുന്ന ആളെയാണ് വെടിവെച്ച് കൊന്നത്. ഈ കൊലപാതകത്തിന് ശേഷം ജില്ലാ ഭരണകൂട ആസ്ഥാനത്ത് നിന്ന് 7 കിലോമീറ്റർ ചുറ്റളവിൽ കുന്നുകളിലെ സമുദായങ്ങളിലെ ആളുകൾ തമ്മിൽ കനത്ത വെടിവയ്പ്പ് നടക്കുകയും ഇത് മൂന്ന് കുന്നുകൾ കേന്ദ്രീകരിച്ചുള്ള തീവ്രവാദികൾ ഉൾപ്പെടെ നാല് സായുധരായ ആളുകളുടെ മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

 


 

ആഗസ്ത് ഒന്നിന് അസമിലെ കച്ചാറിനോട് ചേർന്നുള്ള സിആർപിഎഫ് കേന്ദ്രത്തിൽ നടന്ന യോഗത്തിൽ മെയ്തേയ്, ഹ്മർ കമ്മ്യൂണിറ്റികളുടെ പ്രതിനിധികൾ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും തീപിടിത്തവും വെടിവയ്പ്പും തടയുന്നതിനും ധാരണയിലെത്തിയിട്ടും ജില്ല പുതിയ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചുവന്നത് ശ്രദ്ധേയമാണ്. ജിരിബാം ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിൽ അസം റൈഫിൾസിലെയും സിആർപിഎഫിലെയും ഉദ്യോഗസ്ഥരും ജിരിബാം ജില്ലയിലെ ഹ്മർ, മെയ്തേയ്, താഡൗ, പൈറ്റെ, മിസോ കമ്മ്യൂണിറ്റികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.