റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഈറ്റ്കൽ ഗ്രാമത്തിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നതായി റിപ്പോർട്ട്.  സംഭവം നടന്നത് ഞായറാഴ്ചയായിരുന്നു.  

 


 

കൊല്ലപ്പെട്ടത് കർക്കലച്ചി, കണ്ണ, ഭാര്യമാരായ മൗസം ബിരി, മൗസം ബുച്ച, മൗസം അർജോ എന്നിവരാണ്. സംഭവത്തിൽ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സവ്‌ലം രാജേഷ്, സവ്‌ലം ഹിദ്മ, കരം സത്യം, കുഞ്ഞം മുകേഷ്, പൊടിയം എങ്ക എന്നിവരാണവർ. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചിട്ടുണ്ട്.

 


 

ഇവരെ വടിവാളുകൾ ഉപയോഗിച്ചായിരുന്നു മർദ്ദിച്ചത്. തുടർന്ന് അഞ്ചുപേരും സംഭവ സ്ഥലത്തു വെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗ്രാമത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവരെ ലക്ഷ്യം വെച്ച് ആക്രമണത്തിനിരയായ കുടുംബം മന്ത്രവാദം നടത്തിയിരുന്നതായി സമീപവാസികൾ പോലീസിനോട് പറഞ്ഞു.

 


 

ഇതുപോലെ സെപ്തംബർ 12 നും സമാനമായ മറ്റൊരു സംഭവത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രാമത്തിൽ ഓരോ ആഴ്ചയും ഒരു കുട്ടിയോ പുരുഷനോ വീതം മന്ത്രവാദത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് സൂചന.

 


 

 

COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.