പൂക്കട വ്യാപാരിക്ക് ലാത്തികൊണ്ട് മർദ്ദനം; ഗ്രേഡ് എസ് ഐക്കെതിരെ പരാതി
തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടിയാണ് സംഭവം. കടയടച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടെ പെട്രോളിങ്ങിന്റെ ഭാഗമായി എത്തിയ പോലീസ് സംഘമാണ് വ്യാപാരിയോട് തട്ടിക്കയറിയlത്
തിരുവനന്തപുരം: പാറശാലയിൽ വ്യാപാരിയെ ഗ്രേഡ് എസ് ഐ ലാത്തി കൊണ്ട് അടിച്ചതായി പരാതി. പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഗ്ലാസറ്റൻ മത്യാസിന് എതിരെയാണ് പാറശാല ഹോസ്പിറ്റൽ ജംഗ്ഷനിലെ പൂക്കട വ്യാപാരിയായ ഗോപകുമാർ പരാതി നൽകിയത്. പോലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ സമർപ്പിച്ചുകൊണ്ടാണ് വ്യാപാരി പരാതി നൽകിയത്. .
തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടിയാണ് സംഭവം. കടയടച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടെ പെട്രോളിങ്ങിന്റെ ഭാഗമായി എത്തിയ പോലീസ് സംഘമാണ് വ്യാപാരിയോട് തട്ടിക്കയറിയതും മർദ്ദിച്ചതായും പറയുന്നത്. രാത്രി ഒൻപത് മണിക്ക് ശേഷം ഇവിടെ നിൽക്കാൻ പാടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മർദ്ദനം.
പോലീസ് മർദ്ദനം മൊബൈൽ പകർത്താൻ ശ്രമിച്ച ഗോപകുമാറിൻ്റ കൂടെ നിന്ന സുഹൃത്തിന് നേരെയും പോലീസ് തട്ടിക്കയറി മർദ്ദിക്കാൻ ശ്രമിച്ചതായും പാറശ്ശാല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഗോപകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തതായും വസ്തുത അന്വേഷിച്ചു വരുന്നതായും പാറശ്ശാല സിഐ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...