ഒരു ജോഡി 700, റോഡിൽ വിൽക്കാൻ വെച്ച 50 തത്തകളെ പിടിച്ചെടുത്തു
നാടോടി സ്ത്രീകളുടെ കയ്യിൽ നിന്നും തത്തകളെ പിടികൂടുകയായിരുന്നു. ഒരു ജോഡി തത്തയ്ക്ക് 700 രൂപ വെച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്
മലപ്പുറം: റോഡരികിൽ വിൽപ്പന നടത്തിയിരുന്ന തത്തകളെ ഫോറസ്റ്റധികൃതർ പിടിച്ചെടുത്തു. എടപ്പാൾ ചങ്ങരകുളം റോഡിൽ രണ്ടിടത്തായി വിൽപനയ്ക്ക് വെച്ച 50 ഓളം തത്തകളെയാണ് ഫോറസ്റ്റ് പിടിച്ചെടുത്തത്. തത്തകളെ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയെ തുടർന്ന് കരുവാരകുണ്ട് ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശത്തോടെയാണ് തിരുനാവായിലെ ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ കുറുമ്പത്തൂർ സ്ഥലത്തെത്തിയത്.
തുടർന്ന് നാടോടി സ്ത്രീകളുടെ കയ്യിൽ നിന്നും തത്തകളെ പിടികൂടുകയായിരുന്നു. ഒരു ജോഡി തത്തയ്ക്ക് 700 രൂപ വെച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ജില്ലയുടെ പല ഭാഗത്തുമായി ഒരു വൻ സംഘം തന്നെ ഇതിനായി എത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വളാഞ്ചേരിഭാഗത്തും സമാനമായ സംഭവം ഉണ്ടായിരുന്നു.
Also Read: ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തത്തകളെ വിൽപ്പന നടത്തിയിരുന്ന നാടോടി സ്ത്രീകളെ നാട്ടുകാരനും പൊതുപ്രവർത്തകനായ യു കെ മുജീബും,സുഹൃത്തുക്കളും ചേർന്ന് ചോദ്യം ചെയ്യുകയും,തടയുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പക്ഷി സ്നേഹികളായ നാട്ടുകാർ പ്രതികരിക്കുമ്പോൾ ഇവർ അവിടെ നിന്നും മുങ്ങാറാണ് പതിവ്. തത്തകളെ പിടികൂടുന്നതും, വിൽക്കുന്നതും കുറ്റകരമാണെന്നിരിക്കെ. വിൽപ്പനയ്ക്ക് സ്ത്രീകളെ ആക്കുന്നത് ഇവരുടെ തന്ത്രമാണ്.
സ്ത്രീകളുടെ നിലവിളിയും മറ്റും കാണുമ്പോൾ ഇവർക്ക് വാണിംഗ് നൽകാറാണ് പതിവ്.പിടിച്ചെടുത്ത തത്തകള നിലമ്പൂർ സൗത്ത് ആർ ആർ ടി ക്ക് കൈമാറുമെന്നും,നിലമ്പൂരിൽ നിന്നും ആർ ആർ ടിക്കാർ എത്തുന്നത് വരെ ഇവയ്ക്ക് സംരക്ഷണം നൽകുമെന്നും വനംവകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...