Forest Officer | വനിതാ ഓഫീസറോട് മോശമായി പെരുമാറിയ ചാലക്കുടി ഡിവിഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു
ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ പരിയാരം റെയിഞ്ചിലെ ചായ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
തൃശൂർ: വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് (Forest Officer) മോശമായി പെരുമാറിയ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ (Suspension). ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ പരിയാരം റെയിഞ്ചിലെ ചായ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
കെ.ടി. ഹരിപ്രസാദ്, ഇ. താജുദ്ദീൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ആർ. അനൂപാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ALSO READ: Attappadi Madhu murder | മധുവിന്‍റെ കൊലപാതകം, വിചാരണ ജനുവരിയിലേക്ക് മാറ്റി
ഡ്യൂട്ടി സമയത്ത് മദ്യപിച്ച് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് പരാതി. ചാലക്കുടി ഡിവിഷനിൽ രൂപീകരിച്ചിട്ടുളള ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി മുമ്പാകെ പരാതി സമർപ്പിച്ചിരുന്നു.
ആരോപണ വിധേയരായ ജീവനക്കാർ പരാതിക്കാരിയേയും സാക്ഷികളെയും തുടർച്ചയായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതായും കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിൽ ആരോപണമുയർന്നിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...