ചണ്ഡിഗഡ്: മുൻ പഞ്ചാബ് ഡി.ജി.പി സുമേദ് സിംഗ് സൈനീയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.എന്നാൽ സൈനിയുടെ ഇപ്പോഴത്തെ അറസ്റ്റ് അനധികൃത സ്വത്ത് സമ്പാദനക്കേസല്ല മറിച്ച് പഞ്ചാബ് പോലീസിലെ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിലെ" ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന. ഇത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് സൈനി. അതിനാൽ തന്നെ ഇയാൾക്ക് അറസ്റ്റിൽ നിന്നും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. അഴിമതിക്കേസിൽ നേരത്തെ സൈനീക്ക് പഞ്ചാബ-ഹരിയാന കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.


ALSO READ : E-Bull Jet: എന്ത് ? ഇ ബുള്ളറ്റോ? കേക്കുന്നില്ലെന്ന് മുകേഷ് , ഞാൻ ചാണകമല്ലേ പോയി മുഖ്യമന്ത്രിയോട് പറയെന്ന് സുരേഷ് ഗോപി


സൈനിയുടെ പാസ്‌പോർട്ട് സമർപ്പിക്കാനും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണത്തിന് സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.ല എന്നാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സൈനിയുടെ അഭിഭാഷകൻ എപിഎസ് ഡിയോൾ പറഞ്ഞു. ഏതെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഏഴ് ദിവസത്തെ നോട്ടീസ് നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


Also Read: Attingal Doctor Attack:ആറ്റിങ്ങലിൽ ഡോക്ടർക്ക് നേരെ ചെരിപ്പെറിഞ്ഞവർ കസ്റ്റഡിയിൽ


സൈനിക്കും മറ്റ് ആറ് പേർക്കും എതിരെ അഴിമതി, അനധികൃത് സ്വത്ത് സമ്പാദനം എന്നിവ കാണിച്ച് വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു. 1982 ബാച്ച് ഐ.പി.എസ് ഒാഫീസറാണ് സൈനി. 2021-ലാണ് പഞ്ചാബ് ഡി.ജി.പിയായി സ്ഥാന കയറ്റം കിട്ടുന്നത്. വിവാദങ്ങൾക്കൊടുവിൽ 2015-ൽ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. 2018-ൽ സൈനി വിരമിച്ചു. നിലവിൽ ക്രിമിനിൽ കുറ്റങ്ങളടക്കം 4 കേസുകൾക്ക് ഇയാൾക്കെതിരെയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.