Periya Double Murder Case : പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞുരാമൻ അടക്കം നാല് പേർക്ക് ജാമ്യം
ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇവരോട് പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Kasargod: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ (Periya Double Murder Case) ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ (K V Kunhiraman) അടക്കം നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് (Ernakulam CJM Court) പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇവരോട് പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞുരാമന് പുറമെ സിപിഎം നേതാവ് കെ വി ഭാസ്കരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കേന്ദ്ര ഏജൻസിയായ സിബിഐയാണ് കേസിൽ അന്വേഷണം തുടർന്ന് വരുന്നത്.
കേസിൽ ആകെ 24 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത് . ഇതിൽ 16 പേർ ജയിലിൽ തുടരുകയാണ്. ഇതിന് മുമ്പ് എല്ലാവരോടും തീയേറ്ററുകളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ വി കുഞ്ഞിരാമൻ, സിപിഎം നേതാവ് കെ.വി.ഭാസകരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർ ഹാജരായിരുന്നില്ല. അതിനെ തുടർന്ന് ഡിസംബർ 22 ന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
ALSO READ: Periya twin murder case: സർക്കാരിന് തിരിച്ചടി; കേസ് CBI അന്വേഷിക്കും
2019 ഫെബ്രുവരി 17നാണ് ശരത്തിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുന്നത്. സംസ്ഥാന ഭരിക്കുന്ന പാർട്ടി പ്രവർത്തകർ പ്രതികളായ കേസ് ആദ്യം അന്വേഷിച്ചത് ക്രൈം ബ്രാഞ്ചായിരുന്നു. തുടർന്ന് യുവാക്കളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ച് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...