Oman: ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നുമായി നാലു പേർ പിടിയിൽ
Oman News: അബ്ദലി അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് പരിശോധനയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്നാണ് 45,000 നാര്‍കോട്ടിക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
മസ്കറ്റ്: ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുമായി നാലു പേര്‍ പിടിയില്‍. നൂറ് കിലോഗ്രാമോളം വരുന്ന ലഹരിമരുന്നാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസിന്‍റെ നേതൃത്വത്തില്‍ നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണ്‍ട്രോള്‍ വിഭാഗം തീരസംരക്ഷണ പോലീസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്.
Also Read: യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേർ പിടിയിൽ
പിടിയിലായ നാലുപേരും ഏഷ്യക്കാരാണ്. 50 കിലോഗ്രാം ക്രിസ്റ്റല്‍ മെത്, 49 കിലോ ഹാഷിഷ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതിനിടയിൽ കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകളുമായി യാത്രക്കാരൻ പിടിയിൽ. അബ്ദലി അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് പരിശോധനയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്നാണ് 45,000 നാര്‍കോട്ടിക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Also Read: ലക്ഷ്മീ ദേവിയുടെ കൃപയാൽ 2024 ൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
ഇയാളില്‍ നിന്നും 170 ഓളം ലിറിക്ക ഗുളികകളും പിടികൂടിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയോടെയാണ് യാത്രക്കാരന്‍ കുവൈത്തിലേക്ക് ലഹരി വസ്തുക്കളുമായി അബ്ദലി ബോര്‍ഡര്‍ ക്രോസിങ്ങില്‍ എത്തിയത്. തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സംഭവശേഷം പ്രതിയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയായിരുന്നു. അബ്ദലി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിനും ജാഗ്രതയ്ക്കും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അദെല്‍ അല്‍ ഷര്‍ഹാന്‍ നന്ദി അറിയിക്കുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.