തിരുവനന്തപുരം: പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 കിലോ കഞ്ചാവുമായി നാലുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. പിടിയിലായവരിൽ രണ്ടുപേർ ഒഡീഷ സ്വദേശികളാണ്. വലിയതുറ സ്വദേശിയായ ചന്ദ്രൻ, കൊല്ലം സ്വദേശി ഷിബു, ഒഡിഷ സ്വദേശികളായ വിക്രംകുമാർ, രഞ്ചൻ ഖുറാ എന്നിവരെയാണ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു ഇവർ കുടുങ്ങിയത്. ബാഗുകളിൽ സൂക്ഷിച്ചിര നിലയിലാണ് 20 കിലോ കഞ്ചാവ് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മൊത്തമായും ചില്ലറയായും കഞ്ചാവുകൾ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരാണ് ഇവരെന്നാണ് എക്സൈസ് സംഘം പറയുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം ഐ. ബി പാർട്ടിയും, തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലായിരുന്നു സംഘം പിടിയിലായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.