Chhattisgarh: ഛത്തീസ്ഗഡിൽ സിആർപിഎഫ് ക്യാമ്പിൽ വെടിവയ്പ്പ്; 4 ജവാന്മാർ കൊല്ലപ്പെട്ടു, 3 പേർക്ക് പരിക്ക്
Chhattisgarh: വെടിയുതിർത്ത സിആർപിഎഫ് ജവാൻ റിതേഷ് രഞ്ജനെ കസ്റ്റഡിയിലെടുത്ത് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. വെടിവെപ്പിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലയെന്നാണ് റിപ്പോർട്ട്.
സുക്മ: Chhattisgarh: ഛത്തീസ്ഗഡിലെ സുക്മയില്‍ (Sukma) സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ക്ക് നേരെ സഹസൈനികൻ നടത്തിയ വെടിവയ്പ്പിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു. ഒപ്പം മൂന്ന് പേര്‍ക്ക് പരിക്കേറ്റുമുണ്ട്. സൈനികര്‍ തമ്മിലുളള വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സുക്മ ജില്ലയിലെ ലിംഗനപള്ളിയിലുള്ള സിആർപിഎഫിന്റെ 50-ാം ബറ്റാലിയൻ ക്യാമ്പിൽ വെച്ചാണ് ജവാൻ സഹസൈനികർക്ക് നേരെ വെടിയുതിർത്തത്. വെടിയുതിർത്ത സിആർപിഎഫ് ജവാൻ റിതേഷ് രഞ്ജനെ കസ്റ്റഡിയിലെടുത്ത് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.
സംഭവം നടന്നത് ഇന്നലെ അര്‍ധരാത്രിയോടെയാണെന്നാണ് റിപ്പോർട്ട്. രണ്ട് സൈനികര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലേക്ക് കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നുവെന്നും അതിനിടയിലാണ് വെടിവെയ്പ്പ് ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.
പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...