Crime News Malayalam | പോലീസുകാരെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; നാലംഗ സംഘം പിടിയില്‍
നവംബർ 15-ന് രാത്രി 12-നായിരുന്നു സംഭവം. മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് ഇവര്‍ മാരകായുധങ്ങളുമായി കയറിയത്
കൊച്ചി: തങ്ങൾ പോലീസെന്ന് പറഞ്ഞ് കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവർച്ച നടത്തിയ ശേഷം മുങ്ങിയ പ്രതികൾ അറസ്റ്റിൽ. നിയമവിദ്യാര്‍ത്ഥിയായ യുവതി അടക്കം നാലുപേരെയാണ് ഇരിങ്ങാലക്കുട ടൗണില്‍ വച്ച് വാഹനം തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേര്‍ത്തല തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാൻസിസ്(39), ആലുവ തൈക്കാട്ടുകര ഡിഡി ഗ്ലോബല്‍ മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചയ്ക്ക് ശേഷം പ്രതികൾ ഒളിവില്‍ പോവുകയായിരുന്നു.
നവംബർ 15-ന് രാത്രി 12-നായിരുന്നു സംഭവം. മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് ഇവര്‍ മാരകായുധങ്ങളുമായി കയറിയത്. വധഭീഷണി മുഴക്കിയ ഇവർ മൊബൈല്‍ ഫോൺ, സ്വര്‍ണമാല, മോതിരം എന്നിവ കവരുകയായിരുന്നു. പ്രതികളിൽ ഒരാളായ സെജിനാണ് ആദ്യം റൂമിലേക്ക് എത്തിയത്. ഇയാൾ ഹോസ്റ്റലിലെ താമസക്കാരുടെ സുഹൃത്ത് കൂടിയാണ്. തൊട്ട് പിന്നാലെ ഇയാളെ പിടിക്കാനെന്ന വ്യാജ്യേന ബാക്കിയുള്ള രണ്ട് പേരും എത്തി. മൊബൈലുകളും സ്വര്‍ണാഭരണങ്ങളും കവർന്നു.
ഈ സമയം പ്രതികള്‍ വന്ന കാറിനുള്ളിലെ സ്ത്രീയെ നിരീക്ഷണത്തിന് ഏല്‍പിച്ചിരിക്കുകയായിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം ഊട്ടി, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ തൃശ്ശൂരിൽ എത്തിയതോടെയാണ് പോലീസ് വിദഗ്ധമായി ഇവരെ പിടികൂടിയത്. കടന്നുകളയാൻ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.