കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃ​ഹനാഥൻ തൂങ്ങിമരിച്ചു (Hanging death). പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ അനിത (40), മക്കളായ ആദിത്യരാജ് (24), അമൃതരാജ് (20) എന്നിവരാണ് മരിച്ചത്. മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ (Police) പ്രാഥമിക നി​ഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജേന്ദ്രൻ ഓട്ടോ ഡ്രൈവറാണ്. ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയിൽ എത്താത്തതിനാൽ സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു.


ALSO READ: Migrant Worker Murder| കുടുംബ പ്രശ്നം: പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു


വീടിനകത്ത് രാജേന്ദ്രനെ തൂങ്ങി മരിച്ച നിലയിലും മറ്റ് മൂന്ന് പേരെ വെട്ടേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. രക്തംപുരണ്ട വെട്ടുകത്തി കഴുകി വൃത്തിയാക്കി വീടിനുള്ളിൽ വച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.


രാജേന്ദ്രന്റെ വീടിന് സമീപത്ത് മറ്റ് വീടുകൾ ഉണ്ടെങ്കിലും രാത്രി ശബ്ദമൊന്നും കേട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകൾ ഇല്ലെന്നും നാട്ടുകാർ പറയുന്നു. കൊല്ലം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.