ഇടുക്കി: കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ  കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം  ശിക്ഷ വിധിച്ചു. ഇടുക്കി രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലായിരുന്നു കോടതിയുടെ വിധി. ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഓട്ടോഡ്രൈവർക്ക് 81 വർഷം തടവ് ശിക്ഷയും 31000 രൂപ പിഴയും കോടതി വിധിച്ചു.  ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബ‍ർ മുതൽ 2020 മാ‍‍ർച്ചു വരെ അഞ്ചു മാസത്തോളമാണ് ഇയാൾ ആറു വയസ്സുകാരിയെ പീഡിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിനോദ സഞ്ചാരികൾ എന്ന വ്യാജേന ഹാഷിഷ് കടത്തിയ യുവാക്കൾ അറസ്റ്റിൽ


ഇയാൾ ഈ കുട്ടിയുടെ വീട്ടിലെ നിത്യസന്ദ‍ര്‍ശകനും ബന്ധുവുമാണ്.  ഈ അവസരം മുതലാക്കിക്കൊണ്ടാണ് തടിയമ്പാട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമൽ പി മോഹനൻ കുട്ടിയെ പീഡിപ്പിച്ചത്.  കുട്ടിയിൽനിന്നും പീഡനവിവരം മനസ്സിലാക്കിയ സഹോദരിയാണ്‌ അമ്മയെ അറിയിച്ചതും അമ്മ ഈ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ഇയാളെ പോലീസ് അറസ്‌റ്റു ചെയ്യുകയുമായിരുന്നു. കേസിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. അതിനാൽ ഇയാൾക്ക് 20 വ‍ർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിന്‌ ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി 50,000 രൂപയും നൽകണമെന്നും കോടതി നി‍‍ർദ്ദേശിച്ചിട്ടുണ്ട്.


Also Read: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ


മറ്റൊരു കേസ് പത്തുവയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായിരുന്നു. കേസിലെ പ്രതിയായ രാജാക്കാട് അമ്പലക്കവല സ്വദേശി അഭിലാഷിന് 40 വ‍ർഷം തടവ് ശിക്ഷ കോടതി വിധിച്ചു.  ഇതിൽ 20 വ‍ർഷം ഇയാൾക്ക് ജയിലിൽ കഴിയണം. അയൽവാസിയായ ഇയാൾ കുട്ടിയെ തന്റെ  വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്.  സംഭവം കണ്ടെത്തിയ സഹോദരിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്.  രാജാക്കാട് പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക്  പന്ത്രണ്ടര വ‍ഷം തടവും 20,000 രൂപ പിഴയുമാണ് പോക്സോ കോടതി വിധിച്ചത്. കേസിലെ പ്രതി ബൈസൺവാലി പൊട്ടൻകാട്  സ്വദേശി തങ്കമാണ്. വീട്ടിൽ വച്ച് കടന്നു പിടിച്ചപ്പോൾ കയ്യിൽ കടിച്ചിട്ട് കുട്ടി രക്ഷപെടുകയും ശേഷം അയൽവീട്ടിൽ അഭയം തേടുകയും ചെയ്തു. 


Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ 


ആറുവയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 44 കാരനും 37 വ‍‍ർഷത്തെ  തടവും 20,000 രൂപ പിഴയും കോടതി വിധിച്ചു. അയൽവാസിയായ രാജാക്കാട് പുന്നസിറ്റി സ്വദേശി സുരേഷാണ് പ്രതി. അമ്മയോടൊപ്പം മുറ്റത്ത് നിന്നിരുന്ന കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എടുത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നതാണ് കേസ്. കുറെ സമയം കഴിഞ്ഞിട്ടും കുട്ടിയ കാണാതെ വന്നതിനെ തുട‍ന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോൾ സംഭവം നേരിൽ കാണുകയായിരുന്നു. ഇടുക്കി ഫാസ്‌റ്റ്‌ ട്രാക്ക്‌ പ്രത്യേക കോടതി ജഡ്‌ജി ടി ജി വർഗ്ഗീസാണ് കേസുകളിൽ ശിക്ഷ വിധിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.