കണ്ണൂർ: Haridas Murder Case: തലശ്ശേരി ന്യൂമാഹിക്കടുത്ത് CPM പ്രവർത്തകൻ ഹരിദാസിനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസിൽ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.  ഇവർക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Haridas Murder: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; പ്രതികളുടെ ബൈക്ക് തേടി അന്വേഷണം ഊർജ്ജിതം


ഇന്നലെ നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷ് അടക്കം ഏഴുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.  ഇവരിൽ നാലുപേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. 


മരിച്ച ഹരിദാസ് (Haridas Murder Case) മത്സ്യത്തൊഴിലാളിയാണ്. ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് കടലിൽ പോയി മടങ്ങിയെത്തിയ ശേഷം ഹരിദാസൻ വീടിന്റെ അടുക്കളഭാഗത്ത് കൂടി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ചശേഷം വീടിന്റെ മുൻഭാഗത്തേക്ക്‌ പോകുന്നതിനിടെയായിരുന്നു അക്രമികൾ ചാടിവീണത്.  രക്ഷപെടാൻ മതിൽ ചാടുന്നതിനിടെ അക്രമികൾ ഹരിദാസനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഹരിദാസന്റെ ഇടതുകാൽ അക്രമികൾ വെട്ടി വലിച്ചെറിയുകയായിരുന്നുവെന്നും ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു.  


Also Read: Liquor Rules: ഹരിയാനയിൽ മദ്യം കഴിക്കുന്നതിനും വിൽക്കുന്നതിനുമുള്ള പ്രായപരിധി കുറച്ചു 


ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഇന്നലെത്തന്നെ സിപിഎം ആരോപിച്ചിരുന്നു. ഹരിദാസന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ  വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു. നൂറിലേറെ പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഹരിദാസിന്റെ അന്ത്യകർമ്മങ്ങൾ നടന്നത്. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, എഎൻ ഷംസീർ എംഎൽഎ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.