Bevco Crime: ബിവറേജില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങി; 4 പേര്‍ അറസ്റ്റില്‍
തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ഇവിടെ നിന്നും 4 ബോട്ടിൽ മദ്യം എടുത്തുകൊണ്ടുപോയി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പ്രദേശത്തെ ഉത്സവ നഗരിയിൽ വെച്ച് പിടികൂടി
വയനാട്: പനമരം ബിവറേജില്‍നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍. കരിമ്പുമ്മല്‍ സ്വദേശികളായ നാല് പേരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇന്നലെ രാത്രി 8.30ഓടെയാണ് കേസിനസ്പദമായ സംഭവം. കരിമ്പുമ്മല്‍ സ്വദേശികളായ സുധി, സുരേഷ്, മാത്തൂര്‍ സ്വദേശി സനീഷ്, തലപ്പുഴ സ്വദേശി വിപിന്‍ എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി സിജിത്തും സംഘവും പിടികൂടിയത്. പനമരം ഔട്ട്‌ലെറ്റിലെത്തിയ പ്രതികള്‍ മദ്യം എടുത്ത് കൊടുക്കാന്‍ താമസിച്ചുവെന്നാരോപിച്ച് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി.
തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ഇവിടെ നിന്നും 4 ബോട്ടിൽ മദ്യം എടുത്തുകൊണ്ടുപോയി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പ്രദേശത്തെ ഉത്സവ നഗരിയിൽ വെച്ച് പിടികൂടി. പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ: ഭർതൃപിതാവ് അറസ്റ്റിൽ
മലപ്പുറം മഞ്ചേരി പന്തല്ലൂരിൽ യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ മരണത്തിലാണ് ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിനെ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ്.
അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ വീട്ടിൽ അറിയിച്ചപ്പോൾ ഉടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ അവർ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്നാണ് തഹ്ദിലയുടെ വീട്ടുകാർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.