മറയൂരിൽ ഭൂമിക്ക് ഒന്നര കോടി രൂപ; അഡ്വാൻസ് 8 ലക്ഷവുമയി കൊല്ലം സ്വദേശി എത്തി; പണം കവർന്ന് രണ്ടുപേർ മുങ്ങി
ഭൂമി കാണിക്കാൻ എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ കൊല്ലം സ്വദേശിയെ പള്ളിവാസലിൽ എത്തിക്കുകയായിരുന്നു
ഇടുക്കി : മറയ്യുരിൽ ഒന്നരകോടി രൂപയ്ക്ക് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായിയിൽ നിന്നും 8 ലക്ഷം രൂപ തട്ടി. വ്യവാസിയെ വിളിച്ച വരുത്തി രൂപ അടങ്ങിയ ബാഗ് തട്ടികൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ രണ്ടു പേർ പോലീസിന്റെ പിടിയിലായി. ആനച്ചാൽ മന്നാക്കുടി സ്വദേശികളായ ശിഹാബ്, ഷിബു എന്നിവരാണ് പിടിയിലായത്. കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ബാഹുലേയനാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മറയ്യുരിൽ ഒന്നരകോടി രൂപയ്ക്ക് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിയെ പള്ളിവാസിൽ എത്തിച്ചാണ് പ്രതികൾ പണം കവർന്നത്. ഭൂമി വാങ്ങുന്നതിന് ഷിഹാബായിരുന്നു ഇടനിലക്കാരൻ. തുടർന്ന് സ്ഥലത്തിന് അഡ്വാൻസ് തുക നൽകുവാൻ മനുവിനെ പള്ളിവാസലിലുള്ള മുസ്ലിം പള്ളിക്ക് സമിപം ശിഹാബ് വിളിച്ചു വരുത്തുകയും നടക്കുന്നതിനിടയിൽ മനുവിന്റെ കയ്യിൽ നിന്നും എട്ട് ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടി പറിച്ചു ഷിഹാബും സുഹൃത്ത് ഷിബുവും ടീ പ്ലാന്റെഷനിലേക്ക് ഓടി.
ALSO READ : വീട്ടിലിരുന്ന സ്കൂട്ടറുമായി മുങ്ങി; പാതി വഴിയിൽ പോലീസിൻറെ മുന്നിൽ കുടുങ്ങിയ കള്ളൻ
സംഭവത്തെ തുടർന്ന് മനു മൂന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മൂന്നാർ സി.ഐയുടെ നിർദേശ പ്രകാരം എസ്.ഐ അജേഷ് കെ.ജോണിന്റെ നേത്രത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിൽ ഉദുമൽപേട്ടയിലെ ബസ് സ്റ്റാൻഡിൽ നിന്ന് രണ്ട് പേരെയും പിടികുടുകയായിരുന്നു. പ്രതികൾ കുറച്ച് പണം ചിലവഴിക്കുകയും ബാക്കിയുള്ള രൂപ പ്രതികളുടെ വീട് പരിശോധിച്ചപ്പോൾ പോലിസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കി രണ്ട് പേരെയും റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.