Crime: ട്രെയിനിൽ പതിവായി മോഷണം; രണ്ട് പേർ പിടിയിൽ
Theft on the Train: സ്ലീപ്പർ, എസി കോച്ച് യാത്രക്കാരായ രണ്ട് പേരുടെ മൊബൈൽ ഫോൺ, പഴ്സ് എന്നിവ മോഷ്ടിച്ച പ്രതികൾ മോഷ്ടിച്ചു.
ട്രെയിനിൽ രാത്രി കാല മോഷണം തൊഴിലാക്കിയ രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം-മംഗലാപുരം പാതയിലെ രാത്രികാല ട്രെയിനുകളിലാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്. കൊച്ചി കൽവത്തി സ്വദേശി തൻസീർ(19), കൊച്ചി മട്ടാഞ്ചേരി സ്വദേശിയും പതിനേഴ് വയസ്സുകാരനുമായ പ്രശാന്ത് എന്നിവരാണ് പിടിയിലായത്. സ്വർണാഭരങ്ങളും പണവും മൊബൈൽ ഫോണുകളും പിടിച്ച് പറിക്കുന്നതാണ് പ്രതികളുടെ രീതി.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തൃശ്ശൂരിൽ എത്തിച്ചേർന്ന TR. NO 16629 തിരുവനന്തപുരം മംഗലാപുരം മലബാർ എക്സ്പ്രസിൽ തൃശ്ശൂരിൽ നിന്നും കണ്ണൂർ വരെ MOP 30 ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ണൂർ റെയിവേ പോലീസ് ഓഫീസർമാരായ സുരേഷ് കക്കറ , മഹേഷ് എന്നിവർ ചേർന്നാണ് മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കളെ പിടികൂടിയത്.
ALSO READ: മധ്യവയസ്കൻറേത് കൊലപാതകം, ഇളയ സഹോദരനും സുഹൃത്തും അറസ്റ്റിൽ
ട്രെയിനിൻ്റെ എസ് 4 കോച്ചിൽ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു BDDS വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ മോഷണം പോവുകയും ഡ്യൂട്ടിയിലുണ്ടായ TTE യുടെ Lock ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാൻ ശ്രമിക്കുകയും, ഇതേ ട്രെയിനിലെ A 1 കോച്ചിൽ TVC - CLT വരെ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പേഴ്സ് മോഷ്ടിക്കപ്പെടുകയും ചെയ്തു. മോഷ്ക്കൾ ട്രെയിനിൽ തന്നെ ഉണ്ടെന്നും ട്രെയിൻ ഷോർണൂറിൽ എത്തിയാൽ പ്രതി ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട് എന്ന് നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇരുവരും ചേർന്ന് കോച്ചുകളിൽ പരിശോധന നടത്തി വരുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട രണ്ടു യുവാക്കൾ HA 1 കോച്ചിന്റെ ബാത്റൂമിൽ കയറി ഒളിക്കുകയായിരുന്നു.
ഡോർ തുറക്കാൻ ആവശ്യപ്പെടുകയും എന്നാൽ മോഷ്ടാക്കൾ തുറക്കാതിരിക്കുകയും ചെയ്തതിനാൽ ട്രെയിൻ ഷോർണൂരിൽ എത്തിയ സമയത്ത് GRP യുടെയും റെയിൽവേ ജീവനക്കാരുടെയും സഹായത്തോടുകൂടി ഡോർ പൊളിച്ച് ബലംപ്രയോഗിച്ച് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണം ചെയ്ത മൊബൈൽ ഫോൺ ട്രെയിനിനുള്ളിൽ വെച്ച് തന്നെ നശിപ്പിച്ച് ക്ലോസറ്റിൽ ഉപേക്ഷിച്ചതായി മോഷ്ടാക്കൾ പോലീസിനോടായി പറഞ്ഞു.
ചോദ്യം ചെയ്യലിൽ നിരവധി NDPS കേസുകളിൽ ഇവർ പ്രതികളാണ്. കൂടാതെ തൻസീർ കോഴിക്കോട് ബീവറേജ് കുത്തി തുറന്ന കേസിലെ പ്രതി കൂടിയാണ്. യാത്രക്കാരായ ഇരുവരുടെയും പരാതി സഹിതം പ്രതികളെ ഷൊർണൂർ GRP ക്കു കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് മലബാർ എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ട്രെയിനിൽ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.