Drugs Dealing: കൊച്ചിയിൽ മയക്കുമരുന്ന് ഇടപാട്; സിനിമാ നടനും സംഘത്തലവനും അറസ്റ്റിൽ
Crime News: നടനെ കൂട്ടുപിടിച്ച് ഇയാൾ നഗരത്തിൽ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിടിവീണത്.
കൊച്ചി: സിനിമാ നടനൊപ്പം കൊച്ചിയിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്ന സംഘത്തലവൻ അറസ്റ്റിൽ. ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. തൃശൂർ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിൻ ജോസ് സംഘത്തലവൻ ഞാറക്കൽ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടിൽ ശ്യാംകുമാർ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
Also Read: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും
ഒരു മാസത്തിനിടെ ഇയാളുടെ സംഘത്തിൽപ്പെട്ട പത്തോളംപേരെ പിടികൂടിയിരുന്നു. നടനെ കൂട്ടുപിടിച്ച് ഇയാൾ നഗരത്തിൽ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിടിവീണത്. ബംഗളൂരുവിലെ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നടന്റെ സഹായത്തോടെയായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ചാർലി എന്ന പേരിലാണ് നിധിൻ ജോസ് സിനിമാമേഖലയിൽ അറിയപ്പെടുന്നത്. വ്യാഴാഴ്ച രാത്രി കളമശേരി ഞാലകം പോട്ടച്ചാൽ നഗറിലെ വാടക വീട്ടിൽനിന്നുമാണ് ഇയാളെ എക്സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്.
ഹോളി ആഘോഷത്തിനിടെ ജപ്പാൻകാരിയെ കടന്നുപിടിച്ച് അപമാനിച്ചു; 3 പേർ കസ്റ്റഡിയിൽ
ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ഹോളി ആഘോഷത്തിനിടെ നടന്ന അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇതിൽ വലിയ പ്രതിഷേധം ഉയരുകയും ഉണ്ടായി ഇതിനെ തുടർന്നാണ് പോലീസ് നടപടി.
സംഭവം നടന്നത് മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ വച്ചാണ്. ജപ്പാനിൽനിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ വനിതയെ ഹോളി ദിനത്തിൽ ഒരുകൂട്ടം ആളുകൾ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയുണ്ടായി. രാജ്യത്താകെ വലിയ ചർച്ചയുണ്ടായ വിഷയമായിരുന്നു ഇത്. ദേശീയ വനിതാ കമ്മിഷനുൾപ്പെടെ വിഷയത്തിൽ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയുമുണ്ടായി. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തെരുവിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു സംഭവം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...