തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം
സംഭവത്തിൽ നെയ്യാർ ഡാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ കഞ്ചാവ് മാഫിയ സംഘങ്ങൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോട്ടൂർ സ്വദേശി രാജേഷിന് നേരെയാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സെപ്റ്റംബർ എട്ട് ഇന്നലെ രാത്രി കോട്ടൂർ മുണ്ടാണിമാടൻ ക്ഷേത്രത്തിന് മുൻവശത്ത് രാജേഷിനെ ബൈക്കിലും കാറുകളിലുമായി എത്തിയ സംഘം കമ്പി വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്.
രാജേഷിന്റെ ബന്ധുവിന്റെ ഫോൺ സംഘത്തിൽ ചിലർ പിടിച്ചു വാങ്ങിയിരുന്നു. ഇത് രാജേഷ് സംഘത്തിലെ ചിലരെ ചോദ്യം ചെയ്യുകയും പോലീസിൽ കേസ് നൽകുമെന്ന് ഒരാഴ്ച മുമ്പ് പറയുകയും ചെയ്തിരുന്നു. ഇതിന്റെ മുൻ വൈരാഗ്യത്തിലാണ് നിരവധി ക്രിമിനൽ കേസിലെ പ്രതികളായ സംഘം രാജേഷിനെ ആക്രമിച്ചത്.
ALSO READ : Crime News: 48.5 ലിറ്റർ വിദേശ മദ്യവുമായി എഞ്ചിനീയറിംഗ് ബിരുദധാരികൾ പിടിയിൽ
സംഭവം അറിഞ്ഞ് രാത്രിയോടെ സ്ഥലത്ത് എത്തിയ നെയ്യാർ ഡാം പോലീസ് രാജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...