പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. സംഭവമനടന്നത് ശനിയാഴ്ച ലോസ് ഏഞ്ചലിസിലായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ


 


'ജനറൽ ഹോസ്പിറ്റൽ' എന്ന പരമ്പരയിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ജോണി വാക്ടർ. ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം നടന്നതെന്ന് ജോണി വാക്ടറുടെ അമ്മ സ്കാർലെറ്റ് പ്രതികരിച്ചു. അക്രമികൾ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കൺവേർട്ടർ മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജോണി വാക്ദാർ അവിടേക്ക് ചെന്നതും നടനെ മോഷ്ടാക്കൾ വെടിവെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 


Also Read:  ഈ രാശിക്കാരുടെ സുവർണ്ണ സമയം ജൂൺ മുതൽ; ശനി കൃപയാൽ ധനനേട്ടവും പ്രമോഷനും


 


സംഭവത്തെ തുടർന്ന് വാക്ടറെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സംഭവത്തിന് പിന്നിലുള്ളവരെ ഇതുവരെ പിടികൂടാനായിട്ടില്ല എന്നാണ് വിവരം. നടന്റെ മരണം അദ്ദേഹത്തിന്റെ ഏജന്റ് ഡേവിഡ് ഷൗൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഭാശാലിയായ ഒരു നടൻ എന്നതിലുപരി ആത്മവിശ്വാസവും ധൈര്യവുമുള്ള വ്യക്തിയായിരുന്നു ജോണിയെന്നാണ് ഡേവിഡ് പ്രതികരിച്ചത്. വെല്ലുവിളികൾ നിറഞ്ഞ ഒരു ജോലിയുടെ ഉയർച്ച താഴ്ചകളിൽ തലയുയർത്തിപ്പിടിച്ച് എപ്പോഴും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു വ്യക്തത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ഡേവിഡ് ഷൗൾ പറഞ്ഞു.


Also Read: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും! 


 


ജനറൽ ഹോസ്പിറ്റൽ എന്ന പരമ്പരയുടെ 200 ഓളം എപ്പിസോഡുകളിലാണ് ജോണി വാക്ടർ അഭിനയിച്ചത്. മയക്കുമരുന്നിന് അടിമയായ സാഷാ കോർബിന്റെ ഭർത്താവായ ബ്രാൻഡോ കോർബിൻ ആയാണ് ജോണി എത്തിയത്. ആർമി വൈവ്സ് എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. ജനറൽ ഹോസ്പിറ്റലിന് പുറമേ എൻ.സി.ഐ.എസ്, ദ ഒഎ, വെസ്റ്റ് വേൾഡ്, ദ പാസഞ്ചർ, സ്റ്റേഷൻ 19, ബാർബീ റീഹാബ്, സൈബീരിയ, ഏജന്റ് എക്സ്, വാന്റാസ്റ്റിക്, അനിമൽ കിങ്ഡം, ഹോളിവുഡ് ​ഗേൾ, ട്രെയിനിങ് ഡേ, ക്രിമിനൽ മൈൻഡ്സ് എന്നീ പരമ്പരകളിലും ജോണി വാക്ടർ അഭിനയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.