Ghaziabad Gang Rape: ഉത്തർ പ്രദേശിൽ വീണ്ടും അതിക്രൂര കൂട്ട ബലാത്സംഗം, ജീവനുവേണ്ടി മല്ലടിച്ച് 38കാരി
റോഡിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ ചാക്കിൽ കെട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സഹോദരൻ്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ഗാസിയാബാദിൽ നിന്ന് മടങ്ങുകയായിരുന്നു യുവതി എന്നാണ് റിപ്പോർട്ട്.
Ghaziabad: നിർഭയ കേസ് ആവർത്തിച്ച് ഉത്തർ പ്രദേശ്. സംസ്ഥാനത്തെ ഗാസിയാബാദ് ജില്ലയിൽ വീണ്ടും അതിക്രൂര കൂട്ടബലാത്സംഗം. ഡൽഹി യുവതിയെ തട്ടിക്കൊണ്ടുപോയി 5 പേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിയ്ക്കുകയായിരുന്നു. നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ് യുവതി.
റോഡിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ ചാക്കിൽ കെട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സഹോദരൻ്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ഗാസിയാബാദിൽ നിന്ന് മടങ്ങുകയായിരുന്നു യുവതി എന്നാണ് റിപ്പോർട്ട്.
Alo Read: Dog Attack: 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു
ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ ഒരു സ്കോർപ്പിയോയിൽ എത്തിയ 5 പുരുഷന്മാർ വണ്ടിയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. പിന്നീട് ഇവർ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്. "ഒക്ടോബർ 18 ന്, ആശ്രമം റോഡിന് സമീപം ഒരു സ്ത്രീ കിടക്കുന്നതായി നന്ദ്ഗ്രാം (യുപി) പോലീസിന് വിവരം ലഭിച്ചു. പോലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചു. ഡൽഹി നിവാസിയായ അവൾ നന്ദ്ഗ്രാമിലെ സഹോദരൻ്റെ വസതിയിൽ എത്തിയതായിരുന്നു. യുവതിയുടെ സഹോദരൻ അവരെ ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു. യുവതി ബസ് കാത്തു നിൽക്കുന്ന സമയത്താണ് അവർക്ക് പരിചയമുള്ള 5 പേർ അവരെ കൂട്ടിക്കൊണ്ടുപോകുന്നതും കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതും", സംഭവം വിവരിച്ചുകൊണ്ട്, എസ്പി സിറ്റി (ഗാസിയാബാദ്) നിപുൻ അഗർവാൾ പ റഞ്ഞു,
ഇതുവരെ, ഈ കേസുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്യുകയും FIR രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും പോലീസ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച ഒരു വീഡിയോ DCW ചെയർപേഴ്‌സൺ സ്വാതി മാലിവാൾ പങ്കുവച്ചിരുന്നു. ഈ വീഡിയോയിൽ സംഭവം സംബന്ധിച്ച് ഗാസിയാബാദ് പോലീസിന് നോട്ടീസ് അയച്ചതായി അവർ പറഞ്ഞു. കൂടാതെ, റോഡിൽ യുവതിയെ കണ്ടെത്തുമ്പോൾ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നതായും DCW ചീഫ് പറയുന്നു. ഈ കേസ് നിർഭയ കേസിൻ്റെ ആവർത്തനമാണ് എന്നും ഈ കേസെങ്കിലും വേഗത്തിൽ പൂർത്തീകരിച്ച് കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നുമാണ് തൻ്റെ അഭ്യർത്ഥനയെന്നും അവർ വീഡിയോയിൽ പറയുന്നു.
എന്നാൽ സ്വാതി മാലിവാലിൻ്റെ മൊഴി പോലീസ് നിഷേധിച്ചു. യുവതിയുടെ ശരീരത്തിൽ നാവ് വൃത്തിയാക്കുന്ന ഒരു ഉപകരണം (tongue cleaner) കണ്ടെത്തിയതായി പോലീസ് പറയുന്നു.
റിപ്പോർട്ട് അനുസരിച്ച് യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...