Crime News: ആൺസുഹൃത്തിന്റെ അക്രമത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരം

Girl Assaulted By Boyfriend In Ernakulam: ആൺ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരം.
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് വെന്‍റിലേറ്റര്‍ സഹായം തുടരുകയാണെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
Also Read: ദക്ഷിണ സുഡാനിൽ വിമാനാപകടം; 20 മരണം; മരിച്ചവരിൽ ഇന്ത്യാക്കാരനും!
പെണ്‍കുട്ടിയുടെ തലച്ചോറിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആണ്‍ സുഹൃത്തിന്‍റെ അക്രമത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. കേസില്‍ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് ആക്രമിച്ചതെന്നാണ് അനൂപ് പോലീസിന് നല്‍കിയ മൊഴി.
ഇതിനിടയിൽ ഇന്നലെ നെട്ടയത്ത് സ്കൂൾ ബസ്സിൽ നടന്ന കത്തിക്കുത്തിൽ 9ാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. പ്ലസ് വൺ വിദ്യാർത്ഥിയാണ് കുത്തിയത്. വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. പരിക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് മലമുകളിൽ വച്ചായിരുന്നു സംഭവം നടന്നത്.
പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പേരൂർക്കട ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ലാബിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് വിവരം. വൈകിട്ട് സ്കൂൾ വിട്ട ശേഷമായിരുന്നു സംഭവം. വിദ്യാർത്ഥികൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. എന്നാൽ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. കസ്റ്റഡിയിലുള്ള കുട്ടിയെ ചോദ്യം ചെയ്താൽ മാത്രമെ ഇതിന് വ്യക്തത വരൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.