Girl Gang Raped In Kozhikode: പ്രായപൂർത്തിയാകാത്ത യുപി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു; 4 പേർ അറസ്റ്റിൽ!
Girl Gang Raped In Kozhikode: പാലക്കാട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി കോഴിക്കോടെത്തിക്കുകയും തുടര്‍ന്ന് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ഇവർ പെൺകുട്ടിയെ അവിടെവച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
കോഴിക്കോട്: Girl Gang Raped In Kozhikode: ഉത്തർപ്രദേശ് സ്വദേശിനിയായ 16 വയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. യുപി സ്വദേശികളായ ഇകറാർ ആലം, അജാജ് എന്നിവരേയും ഇവരെ സഹായിച്ച ഷക്കീൽ ഷാ , ഇർഷാദ് എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തു. പ്രതികളെ ഇന്ന് ഉച്ചയ്ക്ക് അകം കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചെന്നൈയിലുള്ള തന്റെ സഹോദരിയെ കാണാൻ വാരണാസിയിൽ നിന്നും പട്ന-എറണാകുളം എക്സ്പ്രസിൽ പെൺകുട്ടിയെ കുട്ടിയുടെ അമ്മയാണ് ഇന്നലെ കയറ്റി വിട്ടത്. എന്നാൽ ചെന്നൈ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇറങ്ങാന്‍ പോയ പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ചു പരിചയപ്പെട്ട ഈ നാല് പ്രതികള്‍ ചേര്‍ന്ന് തടയുകയും കുട്ടിയെ ഇവര്‍ ബലമായി പിടിച്ചുവെക്കുകയുമായിരുന്നുവെന്നാണ് റെയില്‍വേ പോലീസ് പറഞ്ഞത്.
Also Read: ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കി
തുടര്‍ന്ന് പാലക്കാട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി കോഴിക്കോടെത്തിക്കുകയും തുടര്‍ന്ന് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ഇവർ പെൺകുട്ടിയെ അവിടെവച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡനശേഷം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതികൾ പെൺകുട്ടിയെ ചെന്നൈയിലേക്ക് അയക്കാൻ ശ്രമിച്ചുവെങ്കിലും പെൺകുട്ടി വിസമ്മതിക്കുകയായിരുന്നു. ശേഷം ഇവർ പെൺകുട്ടിയെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ ഇവിടെ നിന്നും കണ്ടെത്തിയ റെയില്‍വേ പോലീസ് ചൈല്‍ഡ് ലൈനിന് കൈമാറുകയും അവിടെവച്ചു നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്.
Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ
വർക്കലയിൽ വീണ്ടും അരുംകൊല; കിടപ്പുരോഗിയായ അനിയനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു!
തലസ്ഥാനത്തെ നടുക്കികൊണ്ട് വീണ്ടും അരുംകൊല റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സംഭവം നടന്നിരിക്കുന്നത് വർക്കലയിലാണ്. വർക്കലയിൽ കിടപ്പു രോഗിയായ സഹോദരനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 47 വയസായിരുന്നു. സംഭവത്തെ തുടർന്ന് ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു . റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പിലായിരുന്നു. സംഭവം നടക്കുമ്പോൾ സന്ദീപിനെ പരിചരിക്കുന്നതിന് നിർത്തിയിട്ടുള്ള 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ഒരു മെയിൽ നഴ്സും ഉണ്ടായിരുന്നു.
രാത്രി ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് സഹോദരന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവാഹബന്ധം വേർപെടുത്തി കഴിയുന്ന പ്രതിയായ സന്തോഷ് വെറ്റിനറി ഡോക്ടറാണ്. എന്നാൽ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. ഇയാളുടെ അനിയനായ കൊല്ലപ്പെട്ട സന്ദീപ് അവിവാഹിതനാണ്. സാമ്പത്തവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തിനാണ് പ്രതി ഇത് ചെയ്തതെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...