Gold seized | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; പിടികൂടിയത് നാലര കിലോയിലധികം സ്വർണം
4.24 കിലോഗ്രാം സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആർഐ കസ്റ്റഡിയിലെടുത്തു.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 4.24 കിലോഗ്രാം സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആർഐ കസ്റ്റഡിയിലെടുത്തു.
മണി വാസൻ , ബർക്കുദ്ധീൻ ഹുസൈൻ എന്നിവരെയാണ് ഡിആർഐ പിടികൂടിയത്. 2.13 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഇരുവരും പാന്റിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ആക്ട് 1962 പ്രകാരം ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...