Karipur Airport Gold Smuggling: വൻ സ്വർണ വേട്ട,53 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
രണ്ടു യാത്രക്കാരില്‍ നിന്നായാണ് 53 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയത്.
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വർണ വേട്ടയിൽ 53 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.രണ്ടു യാത്രക്കാരില്‍ നിന്നായാണ് 53 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയത്. സംഭവത്തില്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സ്വദേശി മുഹമ്മദ് നവാസ്, കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരാണ് പിടിയിലായത്.
ALSO READ: Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 1.24 കിലോ സ്വർണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍(kannur) സ്വദേശി മുഹമ്മദ് നവാസ്, കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരാണ് പിടിയിലായത്.ഒരാള്‍ മലദ്വാരത്തിന് അകത്ത് ഒളിപ്പിച്ചും മറ്റൊരാള്‍ സോക്‌സിനകത്ത് ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.
ALSO READ: Goaയിൽ അയൽക്കാരിയുടെ ഉച്ചയുറക്കം തടസ്സപ്പെടുത്തി: പന്ത്രണ്ടുകാരന് ക്രൂര മർദ്ദനം
രൂക്ഷമായ സ്വർണക്കടത്താണ് എയർപോർട്ടിൽ(airport) നടക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഏകദേശം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചിരുന്നു. അഞ്ച് വ്യത്യസ്ത കേസുകളാണ് സംഭവത്തിൽ ഏടുത്തിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശമുള്ളതിനാൽ എല്ലാ എയർ പോർട്ടുകളിലും കർശന പരിശോധനയാണ് കസ്റ്റംസിന്റെ നേതൃത്വത്തിൽ നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...