ട്രോളി ബാഗിന്റെ ഫ്രെയിമിനുള്ളില്‍ സ്വർണ്ണം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടെത്തിയത് സ്വർണ്ണക്കടത്തിൻറെ മറ്റൊരു മുഖം
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ദുബായിൽ നിന്നുള്ള ഫ്ളൈ ദുബായി വിമാനത്തിലാണ് സ്വർണ്ണം എത്തിയത്
കോഴിക്കോട്: കരിപ്പൂർ (Karipur) വിമാനത്താവളത്തില്‍ വീണ്ടും ശക്തമായ സ്വര്‍ണ്ണ വേട്ട. ഒരു കിലോ സ്വർണ്ണമാണ് ഇത്തവണ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ദുബായിൽ നിന്നുള്ള ഫ്ളൈ ദുബായി വിമാനത്തിലാണ് സ്വർണ്ണം എത്തിയത്. 23 വയസ്സുകാരനായ കോഴിക്കോട് സ്വദേശിയുടെ ബാഗിൽ നിന്നുമാണ് സ്വർണ്ണം കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു. ട്രോളി ബാഗിൻറെ ഫ്രെയിമിനുള്ളിലാക്കിയ നിലയിലായിരുന്നു സ്വർണ്ണം. കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടികൂടിയത്.
അതി വിദഗ്ധമായാണ് പ്രതി സ്വർണ്ണം (Gold smuggling) ഒളിപ്പിച്ച് കൊണ്ടുവന്നത്. സ്വർണ്ണക്കടത്ത് വർധിച്ച സാഹചര്യത്തിൽ എല്ലാ എയർപോർട്ടുകളിലും എയർപോർട്ട് ഇൻറലിജൻസും കസ്റ്റംസും കർശനമായ പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗുളികയുടെ രൂപത്തിൽ അലുമിനിയം ഫോയിലിൽ മടക്കി,ബാഗിലെ രഹസ്യ അറകളിൽ,അ ങ്ങിനെ സ്വർണ്ണക്കടത്തിൻറെ രീതിയും വഴികളും തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.
ALSO READ: ഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം
ജനുവരിയിൽ കരിപ്പൂർ നടന്ന പരിശോധനയിൽ വ്യത്യസ്ത സംഭവങ്ങളിലായി 53 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ഇതുവരെ കരിപ്പൂരിൽ പിടികൂടിയുടെ സ്വർണ്ണത്തിൻറെ കണക്ക് കോടി രൂപക്ക് മുകളിലാണ്.
പല രൂപത്തിലും ഭാവത്തിലും സ്വർണ്ണം എത്തിക്കുന്നത് സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്കും തലവേദനയായിട്ടുണ്ട്.
ALSO READ : SSLC Exam 2021: SSLC, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ 8 മുതല്‍, പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചുb
അതേസമയം സ്വർണ്ണക്കടത്തിൻറെ ഇടനിലക്കാരെ കണ്ടെത്താൻ വലിയ തോതിലുള്ള അന്വേഷണമാണ് കസ്റ്റംസും രഹസ്യാന്വേഷണ വിഭാഗവും നടത്തുന്നത്. ഒന്നേകാൽ കോടിയുടെ സ്വർണം ജനുവരിയിൽ കസ്റ്റംസ് പിടികൂടിയിരുന്നു സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ സ്വർണ വേട്ടകളിലൊന്നാണിത്.