Gold Smuggling: സ്വർണ്ണക്കടത്ത്: എയർഹോസ്റ്റസിന് പിന്നാലെ കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ
സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊൽക്കത്ത സ്വദേശിയായ എയർ ഹോസ്റ്റസ് പിടിയിലായ കേസിൽ കൂടുതൽ അറസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാബിൻ ക്രൂവും കണ്ണൂർ തില്ലങ്കേരി സ്വദേശിയായ സുഹൈലാണ് അറസ്റ്റിലായത്.
കണ്ണൂർ: സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊൽക്കത്ത സ്വദേശിയായ എയർ ഹോസ്റ്റസ് പിടിയിലായ കേസിൽ കൂടുതൽ അറസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാബിൻ ക്രൂവും കണ്ണൂർ തില്ലങ്കേരി സ്വദേശിയായ സുഹൈലാണ് അറസ്റ്റിലായത്.
Also Read: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ
പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയായിരുന്ന സുഹൈലി ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ എയർഹോസ്റ്റസ് സുരഭിയെ സ്വർണം കടത്താൻ നിയോഗിച്ചത് സുഹൈലാണെന്നും ഡിആർഐ വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങളെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
Also Read: 1 വർഷത്തിനു ശേഷം മാളവ്യരാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറും, അപാര ധനനേട്ടത്തിനൊപ്പം വൻ പുരോഗതിയും!
സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റു ചെയ്ത സുഹൈലിനെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിലെ റിമാൻഡ് ചെയ്യാൻ ഡിആർഐ അപേക്ഷ നൽകും.
മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തില്‍ കണ്ണൂരിലെത്തിയ സുരഭി ഖത്തൂണില്‍നിന്ന് 960 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതത്. 14 ദിവസത്തെ റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്