മലപ്പുറം:  കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട.  ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഏതാണ്ട് 35 ലക്ഷം രൂപ വിലവരുന്ന 570 ഗ്രാം സ്വര്‍ണമാണ് പോലീസ് പിടികൂടി.  ഇതുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെയാണ് സ്വർണ്ണവുമായി വിമാനത്താവളത്തിന്‌ പുറത്തുവെച്ച് പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: MDMA Seized: കർണാടകയിൽ നിന്നും മയക്കുമരുന്ന് കടത്തിയ യുവാവ് കായംകുളത്ത് അറസ്റ്റിൽ


സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ രണ്ട് കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം.  അഭ്യന്തര വിപണിയില്‍ 35 ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്നലെ വൈകുന്നേരം 8:15 ന് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (IX 376) വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ നിഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടുകയായിരുന്നു.  


Also Read: Crime News: നഴ്‌സിനുനേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ


ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് ഇയാൾ ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്  വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് രണ്ട് കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.  പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന പതിനെട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പോലീസിന്റെയും കസ്റ്റംസിന്റെയും കടുത്ത പരിശോധന നിലനിൽക്കുന്ന ഈ സാഹചര്യത്തിലും സംസ്ഥാനത്തേക്ക് ഒഴുകിവരുന്ന സ്വർണക്കടത്തിന് ഒരു കുറവുമില്ല എന്നത് ശ്രദ്ധേയമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.