മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ റാക്കറ്റെന്ന് കണ്ടെത്തൽ. സ്വർണക്കടത്ത് നടത്തിയത് സിഐഎസ്എഫ് അസി. കമൻഡറും കസ്റ്റംസ് ഓഫീസറുമുൾപ്പെടുന്ന മാഫിയയാണ്. ഈ സംഘത്തിന്റെ നേതൃത്വത്തിൽ കരിപ്പൂർ വഴി സ്വർണ്ണം കടത്തിയത് 60 തവണയെന്ന് പോലീസ് കണ്ടെത്തൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gold smuggling: കരിപ്പൂരിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം പിടികൂടി


പോലീസ് റിപ്പോർട്ട് അനുസരിച്ച് സിഐഎസ്എഫ് അസി. കമൻഡാന്‍റ് നവീനാണ് സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയത് എന്നാണ്. ഇയാൾക്കൊപ്പം പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സംഘത്തെ മലപ്പുറം എസ്.പി എസ്. സുജിത് ദാസിന്‍റെ നേതൃത്വത്തിലാണ് വലയിലാക്കിയത്. കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം മൂന്നു തവണയാണ് കസ്റ്റംസിനെ വെട്ടിച്ചു കൊണ്ട് സ്വർണ്ണം കടത്തിയതും ഇത് പോലീസ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടുയതും.  63 ലക്ഷത്തോളം വിലമതിക്കുന്ന സ്വർണമാണ് പോലീസ് പിടികൂടിയത്. അന്ന് പോലീസ് അറസ്റ്റു ചെയ്ത പ്രതികളുടെ കയ്യിൽ നിന്നും കസ്റ്റംസിന്റെ ഡ്യൂട്ടി ചാർട്ട് കണ്ടെത്തിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് നവീൻ ആണ് ഈ കടത്ത് ഏകോപിച്ചതെന്ന് പോലീസ് കണ്ടെത്തുകയിരുന്നു. 


Also Read: Viral Video: ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ!


വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് കരിപ്പൂർ പോലീസിന് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദ്യാഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകളുമുണ്ടെന്നും പോലീസ് കണ്ടെത്തി. കൂടാതെ സ്വർണ്ണം കടത്തിയത് കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണെന്നും വ്യക്തമായിട്ടുണ്ട്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.