Gold Seized: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ
ഇത്തവണ പിടികൂടിയത് രഹസ്യമായി കടത്താൻ ശ്രമിച്ച 2.198 കിലോ സ്വർണമാണ്.
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇത്തവണ പിടികൂടിയത് രഹസ്യമായി കടത്താൻ ശ്രമിച്ച 2.198 കിലോ സ്വർണമാണ്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റഷീദിനെ എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാൾ സ്വർണം മിശ്രിത രൂപത്തിലായിരുന്നു കടത്താൻ ശ്രമിച്ചത്. സ്വർണം കാലുകളിൽ കെട്ടിവെച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇയാൾ ബഹറിനിൽ നിന്നുമാണ് സ്വർണം എത്തിച്ചതെന്നാണ് (Karipur Airport) അധികൃതർ പറയുന്നത്.
Also Read: Karipur Airport Gold Smuggling: വൻ സ്വർണ വേട്ട,53 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
സിപിഎം നേതാവ് അർജുൻ ആയങ്കിയുടെ (Arjun Ayanki) നേതൃത്വത്തിൽ കരിപ്പൂർ വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ കെട്ടടങ്ങുന്നതിന് മുൻപാണ് വീണ്ടും ഇങ്ങനെ സ്വർണം പിടികൂടുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് വിമാനത്താവളം വഴിയുള്ള നിരന്തരമായ സ്വർണക്കടത്തിന് പിന്നിൽ വൻ സംഘമാണ് പ്രവർത്തിക്കുന്നതെന്നാണ്. ശരിക്കും പറഞ്ഞാൽ കേരളം ഒരു സ്വർണക്കടത്തിന്റെ കേന്ദ്രമാകുന്നു എന്ന് ഉറപ്പിച്ചുതന്നെ പറയേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...