കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 49 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ‌അബുദാബിയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയായ സം​ഗീത് മുഹമ്മദിൽ നിന്നുമാണ് സ്വ‍ർണം പിടിച്ചെടുത്തത്.  ഇയാൾ മലദ്വാരത്തിനകത്ത് ഗുളികകളുടെ രൂപത്തിലാണ് സ്വ‍ർണം കടത്താൻ ശ്രമിച്ചത്.  ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചിരുന്നത് 1063 ഗ്രാം സ്വർണമാണ്. ​


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അഭിഭാഷകയെ ജഡ്ജി കയറിപിടിച്ചെന്ന് പരാതി; ജില്ല ജഡ്ജിയെ പാലയിലേക്ക് സ്ഥലം മാറ്റി


ഇതിനിടയിൽ ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറ് പേരെ പോലീസ് പിടികൂടി. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരിൽ നിന്നും സ്വർണ്ണം കവരാനായിരുന്നു ഇവരുടെ ശ്രമം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ജാബിര്‍, അന്‍വര്‍ അലി, അമല്‍ കുമാര്‍, ബാബുരാജ്, മുഹമ്മദലി എന്നിവരാണ് പിടിയിലയത്.  സിവില്‍ ഡ്രസ്സില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെന്ന ഭാവേന ഇവരെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു പദ്ധതി. എന്നാല്‍ സ്വർണ്ണം കൊണ്ടുവന്ന മൂന്ന് യാത്രക്കാരും എയർപോർട്ടിനുള്ളിൽ വച്ച് പിടിയിലായതോടെ ഇവരുടെ പദ്ധതി മടങ്ങുകയായിരുന്നു.  


Also Read: വ്യാഴത്തിന്റെ ഉദയം ഈ 4 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ! 


ജോലി കഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം കിട്ടിയില്ല; ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്! 


ജോലി കഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം കിട്ടിയില്ലെന്ന കാരണത്താൽ ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്.  സംഭവം നടന്നത് ഡല്‍ഹിയിലെ ഭല്‍സ്വ ഡയറിക്ക് സമീപമാണ്. 29 കാരനായ ജംഗി ഗുപ്ത ഭാര്യ പ്രീതിയെ മരവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസ് ബജ്രംഗിയെ അറസ്റ്റുചെയ്തു.


ഇവർ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇരുവര്‍ക്കും ഈയടുത്താണ് ഒരു കുഞ്ഞ് ജനിച്ചത്.  പ്രസവത്തെ തുടര്‍ന്ന്  വിളര്‍ച്ചയും മറ്റു ശാരീരിക പ്രയാസങ്ങളും അനുഭവപ്പെട്ടിരുന്ന പ്രീതിക്ക് വേണ്ടവിധത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് മനസിലാക്കാത്ത ഭർത്താവ് പ്രീതിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും മടിയും വീട്ടുകാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യക്കുറവുമാണ് ഇതിനു കാരണമെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.