Crime News: വിവാഹ സൽക്കാരത്തിനിടെ കയ്യാങ്കളി; വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കമെറിഞ്ഞ വരനും സുഹൃത്തുക്കളും പിടിയിൽ
വിവാഹ സൽക്കാരത്തിനിടെയുണ്ടായ കയ്യാങ്കളിയാണ് വരനെ പ്രകോപിപ്പിച്ചത്. തുടർന്നാണ് സുഹൃത്തുക്കളുമായി ചേർന്ന് ആക്രമണം നടത്തിയത്.
തിരുവനന്തപുരം: പേരൂർക്കടയിൽ വിവാഹ സൽക്കാരത്തിനിടെ കയ്യാങ്കളി. വധുവിന്റെ ബന്ധുക്കൾക്ക് നേരെ വരനും സുഹൃത്തുക്കളും പടക്കം എറിഞ്ഞു. സംഭവത്തിൽ വരനെയും മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻഭവനിൽ വിജിൻ (24), പോത്തൻകോട് പെരുതല അവനീഷ് ഭവനിൽ ആകാശ് (22),ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകണി വീട്ടിൽ വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജിത ഭനിൽ വിജിത് (23) എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ടു പേർ ഒളിവിലാണ്.
പ്രണയിച്ചാണ് വിജിനും ക്രൈസ്റ്റ് നഗർ സ്വദേശിനിയും വിവാഹം കഴിച്ചത്. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് വൈകിട്ട് വധുവിന്റെ വീട്ടുകാർ നടത്തിയ വിവാഹ സൽക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇതിൽ പ്രകോപിതനായ വിജിൻ ഇറങ്ങിപ്പോയി. തുടർന്ന് പോത്തൻകോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Crime News: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16കാരിക്ക് മർദ്ദനം; വർക്കലയിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം: വര്‍ക്കലയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ മർദ്ദിച്ച പ്രതി പിടിയിൽ. വെട്ടൂര്‍ സ്വദേശിനിയായ 16 വയസുകാരിയാണ് മർദ്ദനത്തിന് ഇരയായത്. കേസിൽ കൃഷ്ണരാജ് (22) എന്ന യുവാവാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടിയെ പിന്തുടര്‍ന്നെത്തി നടുറോഡിൽ തടഞ്ഞു നിര്‍ത്തി പ്രതി മര്‍ദ്ദിക്കുകയായിരുന്നു. കിൻഫ്ര ജീവനക്കാരനാണ് പ്രതി. അഞ്ചുമാസം മുമ്പ് ഇയാള്‍ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും പോലീസ് പറയുന്നു.
ട്യൂട്ടോറിയലിൽ ബസ്സിൽ പോകുകയായിരുന്ന പെൺകുട്ടിയെ കൃഷ്ണരാജ് മര്‍ദ്ദിക്കുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ശല്യം ചെയ്ത പ്രതി വെട്ടൂര്‍ ജങ്ഷനിൽ ഇറങ്ങിയ പെൺകുട്ടിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. അസഭ്യം പറയുകയും പെൺകുട്ടിയുടെ മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നുമാണ് കേസ്. പ്രതി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് വിശദമാക്കി. പോക്സോ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വര്‍ക്കല പോലീസാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ കൃഷ്ണരാജിനെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...