Wedding: വിവാഹഘോഷയാത്രയ്ക്കിടെ വരൻ വെടിയുതിർത്തു; സുഹൃത്ത് കൊലപ്പെട്ടു
Wedding: വിവാഹത്തിന്റെ ഭാഗമായി നടത്തുന്ന ഘോഷയാത്രയ്ക്കിടെ വരൻ വെടിയുതിർത്തത് സുഹൃത്തിന്റെ മരണത്തിലാണ് കലാശിച്ചത്.
ലഖ്‌നൗ: അതിരുകടന്ന വിവാഹാഘോഷങ്ങൾ പലപ്പോഴും ദുരന്തങ്ങളിൽ കലാശിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അതിരുകടന്ന ആഘോഷങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഉത്തർപ്രദേശിൽ ഉണ്ടായിരിക്കുന്നത്. വിവാഹത്തിന്റെ ഭാഗമായി നടത്തുന്ന ഘോഷയാത്രയ്ക്കിടെ വരൻ വെടിയുതിർത്തത് സുഹൃത്തിന്റെ മരണത്തിലാണ് കലാശിച്ചത്. ഉത്തർപ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ബ്രംനഗറിലാണ് സംഭവം. വിവാഹഘോഷയാത്രയ്ക്കിടെ വരൻ വെടിയുതിർക്കുന്നതും വരന്റെ സുഹൃത്ത് വെടിയേറ്റ് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
വരന്‍ മനീഷ് മധേശിയാണ് വെടിയുതിർത്തത്. ഇയാളുടെ കൂട്ടുകാരൻ ബാബു ലാല്‍ യാദവാണ് കൊല്ലപ്പെട്ടത്. അലങ്കരിച്ച വേദിയിൽ വരൻ നിൽക്കുന്നതും ഇതിന് ചുറ്റും ആൾക്കൂട്ടം നിൽക്കുന്നതും വീഡിയോയിൽ കാണാം. അൽപ്പസമയത്തിനകം വരൻ വെടിയുതിർക്കുന്നതും ആൾക്കൂട്ടം അലറുന്നതും വീഡിയോയിൽ കാണാം. വെടിയേറ്റ ഉടൻ തന്നെ ബാബു ലാല്‍ യാദവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ബാബു ലാല്‍ യാദവ് സൈനികനാണ്. ഇയാളുടെ തോക്കാണ് മനീഷ് ഉപയോഗിച്ചത്. ഇവർ സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര എസ്പി പ്രതാപ് സിങ് വ്യക്തമാക്കി. ബാബുവിന്റെ കുടുംബത്തിന്റെ പരാതിയിൽ മനീഷിനെ അറസ്റ്റ് ചെയ്തു. തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...