Gruesome Murder: ഭർത്താവിനെയും അമ്മായിയമ്മയേയും കൊലപ്പെടുത്തി, മൃതദേഹം വെട്ടി നുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവതി
Gruesome Murder: യുവതിയുടെ കാമുകനും മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് ഭർത്താവ് അമരേൻറ ഡെയെയും അമ്മായിയമ്മ ശങ്കരി ഡെയെയും കൊലപ്പെടുത്തിയത്. കുറ്റം പ്രധാന പ്രതിയായ ബന്ദന കലിത സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
Guwahati: ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാല്‍ക്കർ കൊലപാതകത്തിന്‍റെ ഞെട്ടലില്‍നിന്നും രാജ്യം മുക്തമാകുന്ന അവസരത്തില്‍ സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകം അസമിലെ ഗുവാഹത്തിയിൽ നടന്നിരിയ്ക്കുകയാണ്...
ഒരു യുവതി തന്‍റെ ഭര്‍ത്താവിനേയും അമ്മായിയമ്മയെയും കൊലപ്പെടുത്തി, അവരുടെ മൃതദേഹങ്ങൾ കഷണങ്ങളാക്കി മുറിച്ച് മൂന്ന് ദിവസത്തോളം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു.
കുറ്റകൃത്യം നടന്ന് ഏകദേശം ഏഴ് മാസത്തിന് ശേഷമാണ് ഗുവാഹത്തിയിലെ ഈ ദാരുണമായ കൊലപാതകം വെളിച്ചത്ത് വന്നത്.
യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കൊലയ്ക്കുശേഷം മൃതദേഹങ്ങൾ കഷണങ്ങളാക്കി, പോളിത്തീൻ ബാഗുകളിൽ നിറച്ച്, മേഘാലയയിലേക്ക് കൊണ്ടുപോയി. ഭാര്യയും കാമുകനും, അവളുടെ സുഹൃത്തും ചേർന്ന് മലയിടുക്കിൽ മൃതദേഹ കഷണങ്ങള്‍ തള്ളുകയായിരുന്നുവെന്ന് പ്രതികള്‍ വ്യക്തമാക്കിയതായി പോലീസ് പറയുന്നു.
7 മാസം മുന്‍പാണ് കൊലപാതകം നടന്നത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, അവരെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്, ഗുവാഹത്തി പോലീസ് കമ്മീഷണർ ദിഗന്ത ബരാഹ് പറഞ്ഞു.
യുവതിയുടെ കാമുകനും മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് ഭർത്താവ് അമരേൻറ ഡെയെയും അമ്മായിയമ്മ ശങ്കരി ഡെയെയും കൊലപ്പെടുത്തിയത്. കുറ്റം പ്രധാന പ്രതിയായ ബന്ദന കലിത സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
ഇരട്ടക്കൊലപാതകങ്ങളും പിന്നാലെ രണ്ടുപേരെ കാണാതായതായി പരാതിയും...!!
ഗുവാഹത്തിയിലെ നൂൻമതി പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ഓഗസ്റ്റിൽ കലിത രണ്ടു പേരെ കാണാതായതായി പരാതി നല്‍കിയിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും അധികം താമസിയാതെതന്നെ കേസില്‍ ഒരു വഴിത്തിരിവുണ്ടാകാതെ അവസാനിച്ചു. എന്നാല്‍, ഏതാനും മാസങ്ങൾക്കുശേഷം അമരേന്ദ്രയുടെ ബന്ധു ഇതേ പോലീസ് സ്‌റ്റേഷനിൽ മറ്റൊരു മിസ്സിംഗ് പരാതി നൽകി. ഇത് കലിതയെ സംശയിക്കാന്‍ വഴി തെളിച്ചു. അന്വേഷണം പുനരാരംഭിച്ച പോലീസ് അധികം വൈകാതെ തന്നെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ബന്ദന കലിത കുറ്റം സമ്മതിച്ചു.
കൊലപാതകത്തിന്‍റെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും വ്യക്തമായിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. ക്രൂരമായ കുറ്റകൃത്യത്തിലെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...